ബഹരാംപുർ: ദേശീയ അന്വേഷണ ഏജൻസി കഴിഞ്ഞ ദിവസം പിടികൂടിയ അൽഖ്വയ്ദ തീവ്രവാദികളുടെ വീടിന് സമീപം രഹസ്യഅറ കണ്ടെത്തി. പശ്ചിമ ബംഗാളിലെ മുർഷിദാബാദിൽ നിന്ന് പിടികൂടിയ ആറ് അൽഖ്വയ്ദ തീവ്രവാദികളിൽ ഒരാളായ അബുസൂഫിയാന്റെ വീടിന് സമീപത്ത് നിന്നാണ് രഹസ്യ ചേമ്പർ കണ്ടെത്തിയത്. റായ്നഗർ ഭാഗത്തുള്ള വീട്ടിൽ നടത്തിയ റെയ്ഡിൽ ആണ് 10*7 അടി വിസ്തീർണമുള്ള അറ കണ്ടെത്തിയത്. ഒരു മണിക്കൂറോളം നീണ്ടുനിന്ന റെയ്ഡിൽ നിരവധി ഇലക്ട്രോണിക് ഉപകരണങ്ങളും ഒരു ബൾബ് ബോർഡും കണ്ടെത്തിയിരുന്നു. സെപ്റ്റിക് ടാങ്കിന് വേണ്ടിയെടുത്ത കുഴിയാണിതെന്നാണ് സൂഫിയാന്റെ ഭാര്യ മാധ്യമപ്രവർത്തകരോട് പറഞ്ഞത്. അന്വേഷണ ഉദ്യോഗസ്ഥരോടും ഇക്കാര്യം പറഞ്ഞതായി അവർ വ്യക്തമാക്കി. ശനിയാഴ്ചയാണ് ദേശീയ അന്വേഷണ ഏജൻസി കേരളത്തിൽ നിന്നും പശ്ചിമ ബംഗാളിൽ നിന്നുമായി ഒമ്പത് അൽഖ്വയ്ദ തീവ്രവാദികളെ അറസ്റ്റ് ചെയ്തത്. Content Highlight: Secret chamber found at house of Al-Qaeda Terrorist
from mathrubhumi.latestnews.rssfeed https://ift.tt/2ZWRlUK
via
IFTTT