സ്വപ്ന സുരേഷ് | ഫോട്ടോ: മാതൃഭൂമി കൊച്ചി:നാല് ദിവസത്തെ കസ്റ്റഡി കാലാവധി അവസാനിച്ച സാഹചര്യത്തിൽ സ്വപ്ന സുരേഷിനെ ഇന്ന് എൻഐഎ കോടതിയിൽ ഹാജരാക്കും. മൊബൈൽ ലാപ്പ് ടോപ്പ് എന്നിവയിൽ നിന്ന് വീണ്ടെടുത്ത നിർണായകമായ ഡിജിറ്റൽ തെളിവുകളുടെ അടിസ്ഥാനത്തിലയിരുന്നു നാല് ദിവസം നീണ്ടു നിന്ന ചോദ്യം ചെയ്യൽ. സ്വപ്ന സുരേഷ്, സന്ദീപ് നായർ എന്നിവരുടെ ലാപ്ടോപ്പ് മൊബൈൽഎന്നിവയിൽ നിന്നായി] 2000 ജിബിയുടെ വിവരങ്ങളാണ് വീണ്ടെടുത്തിരിക്കുന്നത്. വാട്സാപ്പിലെ ചിത്രങ്ങളും കണ്ടെടുത്തിട്ടുണ്ട്. കസ്റ്റഡി കാലാവധി അവസാനിക്കുന്ന സാഹചര്യത്തിൽ ഇന്നലെ സ്വപ്ന സുരേഷിനെയും മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കറിനെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്തിരുന്നു. ഡിജിറ്റൽ തെളിവുകളിൽ നിന്ന് ലഭിച്ച മൊഴികളും, എം ശിവശങ്കറിന്റെ മൊഴിയും പ്രതികളുടെ മൊഴികളുംവിശദമായി പരിശോധിച്ച ശേഷം ഇവയിൽ നിന്ന് ലഭിച്ച വൈരുധ്യങ്ങളിലും വ്യക്തത വരുത്തുകയാണ് ലക്ഷ്യം. ഈ ചോദ്യം ചെയ്യലിന്റെ വിശദാംശങ്ങൾ അന്വേഷണ സംഘം എൻഐഎ കോടതിയെ അറിയിക്കും. Content Highlight: Gold smuggling Case: Swapna suresh Custody expired
from mathrubhumi.latestnews.rssfeed https://ift.tt/3676lU2
via
IFTTT