Breaking

Tuesday, September 22, 2020

ഒന്നാംവര്‍ഷ ബിരുദക്ലാസുകള്‍ നവംബര്‍ ഒന്നുമുതല്‍

തിരുവനന്തപുരം: ഒന്നാംവർഷ ബിരുദക്ലാസുകൾ നവംബർ ഒന്നുമുതൽ ആരംഭിക്കാൻ സർവകലാശാലകൾക്ക് യു ജി സി നിർദ്ദേശം നൽകി. അതേസമയം നവംബർ 30ന് ശേഷം പുതിയ പ്രവേശനങ്ങൾ നടത്തരുതെന്നും യു ജി സിയുടെ പുതിയ നിർദ്ദേശത്തിൽ വ്യക്തമാക്കുന്നു. കോവിഡിന്റെ പശ്ചാത്തലത്തിൽ ഈ കാലയളവിൽ കോളേജ് മാറി പോവുകയോ കോളേജ് അഡ്മിഷൻ വേണ്ടായെന്ന് വെക്കുകയും ചെയ്തിട്ടുള്ള എല്ലാവരുടേയും ഫീസ് മടക്കി നൽകണമെന്നുള്ള കർശന നിർദ്ദേശവും യുജിസി പുറപ്പെടുവിച്ചിട്ടുണ്ട്. നേരത്തെ സെപ്തംബർ ഒന്നു മുതൽ ബിരുദക്ലാസുകൾ തുടങ്ങാനായിരുന്നു യു ജി സിയുടെ ആദ്യത്തെ മാർഗനിർദ്ദേശത്തിൽ വ്യക്തമാക്കിയിരുന്നത്. എന്നാൽ ഇത് പിന്നീട് ഇത് നവംബർ ഒന്നിലേക്ക് മാറ്റുകയായിരുന്നു. Content Highlights:Degree first year classes will be started on November first


from mathrubhumi.latestnews.rssfeed https://ift.tt/3mGARd8
via IFTTT