Breaking

Friday, February 1, 2019

തിരൂർ ജില്ലാ രൂപീകരണം: എസ്.ഡി.പി.ഐയുടെ ലോങ് മാർച്ച് മലപ്പുറത്ത് സമാപിച്ചു

മലപ്പുറം: തിരൂർ ജില്ല രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് എസ്.ഡി.പി.ഐ സംഘടിപ്പിച്ച ലോങ് മാർച്ച് മലപ്പുറത്ത് സമാപിച്ചു. സമാപന പൊതുസമ്മേളനം സംസ്ഥാന പ്രസിഡന്‍റ് അബ്ദുൽ മജീദ് ഫൈസി ഉദ്ഘാടനം ചെയ്തു. ജില്ലയുടെ സമ്പൂർണ വികസനത്തിന് രാഷ്ട്രീയം മറന്ന് ഒന്നിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മലപ്പുറത്തിൻറെ വികസന മുന്നേറ്റത്തിന് ജില്ലാ വിഭജനം അനിവാര്യമാണെന്ന പ്രചാരണവുമായാണ് നാല് ദിവസം നീണ്ടു നിന്ന ലോങ്‌മാർച്ച് ജില്ലാ ആസ്ഥാനത്തെത്തിയത്. 

വഴിക്കടവിൽ നിന്നും വെളിയംകോട് നിന്നും ആരംഭിച്ച രണ്ട് ജാഥകൾ മലപ്പുറത്ത് സംഗമിക്കുകയായിരുന്നു. അഡ്വക്കറ്റ് കെ.സി നസീർ, ബാബുമണി കരുവാരകുണ്ട് എന്നിവരാണ് ജാഥാ ക്യാപ്റ്റൻമാർ. 



from Anweshanam | The Latest News From India http://bit.ly/2RuZQiQ
via IFTTT