Breaking

Friday, February 1, 2019

കുഞ്ഞനന്തന് ചട്ടങ്ങൾ മറികടന്ന് പരോൾ; കെ കെ രമയുടെ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

കൊച്ചി: ടി പി ചന്ദ്രശേഖരൻ വധക്കേസിൽ ജയിൽശിക്ഷ അനുഭവിക്കുന്ന പതിമൂന്നാം പ്രതി പി കെ കുഞ്ഞനന്തന് ചട്ടങ്ങൾ മറികടന്ന് പരോൾ അനുവദിച്ചു എന്ന കെ കെ രമയുടെ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ചികിത്സയുടെ പേരിൽ പരോൾ വാങ്ങി കുഞ്ഞനന്തൻ പാർട്ടി പരിപാടികളിൽ പങ്കെടുക്കുകയാണ് എന്നാണ് കെ കെ രമയുടെ ഹര്‍ജി. 

അസുഖത്തിന്‍റെ പേരിൽ പി കെ കുഞ്ഞനന്തനെ അനധികൃതമായി സർക്കാർ പരോൾ അനുവദിച്ചു എന്നാണ് രേഖാമൂലം രമ കോടതിയെ ബോധിപ്പിച്ചത്. ഹർജി നേരത്തെ പരിഗണിച്ച കോടതി അസുഖം ഉണ്ടെങ്കിൽ പരോളല്ല ഉപാധി എന്നും സർക്കാർ ചികിത്സ നൽകുകയാണ് വേണ്ടതെന്നും ചൂണ്ടിക്കാട്ടിയിരുന്നു. 

കേസിൽ ജയിൽ സൂപ്രണ്ടിനെ മറുപടിയോട് കൂടിയ വിശദീകരണം നൽകാൻ സർക്കാരിനോട് ഹൈക്കോടതി നിർദ്ദേശിച്ചിട്ടുണ്ട്. 



from Anweshanam | The Latest News From India http://bit.ly/2CX7q0n
via IFTTT