Breaking

Friday, February 1, 2019

ഉയരുന്നു മറ്റൊരദ്ഭുതംകൂടി-ബുർജ് ജുമൈറ

ദുബായ്: നിർമിതികളുടെ പ്രത്യേകതകൾകൊണ്ട് ലോകശ്രദ്ധ നേടുന്ന ദുബായിൽ മറ്റൊരദ്ഭുതംകൂടി വരുന്നു-'ബുർജ് ജുമേറ' ഏറെ പ്രത്യേകതകളുള്ള ഈ കെട്ടിടത്തിന്റെ മാതൃകയുടെ അനാച്ഛാദനം യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം നിർവഹിച്ചു. അൽ സുഫോഹിൽ 550 മീറ്റർ ഉയരത്തിൽ നിർമിക്കപ്പെടുന്ന ഈ കെട്ടിടത്തോടുചേർന്ന് അന്താരാഷ്ട്ര നിലവാരത്തിലുള്ള താമസകേന്ദ്രങ്ങൾ കൂടിയുണ്ടാവും. കെട്ടിടത്തിന്റെ മാതൃക ശൈഖ് മുഹമ്മദ് പരിശോധിച്ചു. ശൈഖ് സായിദ് റോഡിന് എതിർവശത്തായി അൽ സുഫോഹിലാണ് കെട്ടിടം ഉയരുക. മരുഭൂമികളിലെ മണൽക്കൂനകളിൽ കാറ്റടിച്ച് രൂപപ്പെടുന്ന അലകളിൽനിന്ന് ഇതിനോടുചേർന്ന് നിലകൊള്ളുന്ന മരുപ്പച്ചയിൽ നിന്നുമാണ് കെട്ടിടത്തിന്റെ മാതൃകയുടെ ആശയം രൂപപ്പെട്ടിട്ടുള്ളത്. യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ബുർജ് ജുമൈറ മാതൃക പരിശോധിക്കുന്നു കെട്ടിടത്തിന്റെ മുൻവശം ഡിജിറ്റൽ ഡിസ്പ്ലേയോട് കൂടിയതാണ്. ആഘോഷരാവുകളിലും പ്രത്യേക സന്ദർഭങ്ങളിലും ഇത് പലതരത്തിൽ പ്രയോജനപ്പെടുത്താൻ കഴിയും. ദുബായ് നഗരത്തിന്റെ 360 ഡിഗ്രി പനോരമിക് കാഴ്ച നൽകുന്ന നിരീക്ഷണ ഡെക്കുകളും സൗകര്യങ്ങളും നൂതന സാങ്കേതിക സംവിധാനങ്ങളും ഉൾപ്പെടുത്തിയാണ് ബുർജ് ജുമേറ ഉയരുന്നത്. ശൈഖ് മുഹമ്മദിന്റെ വിരലടയാളത്തിന്റെ മാതൃകയിലാണ് കെട്ടിടത്തിന്റെ അടിത്തറ നിർമിക്കുന്നത്. കലാ-സാംസ്കാരിക പരിപാടികൾക്കുള്ള വേദികളാണ് ഇവിടെ ഒരുക്കുക. ജലധാരകളും ആംഫിതിയേറ്ററും പച്ചപ്പുനിറഞ്ഞ ഇടങ്ങളുമെല്ലാമായി മനംമയക്കുന്ന കാഴ്ചകളോടെയാണ് ബുർജ് ജുമേറ വാതിൽ തുറക്കുക. Content Highlights:Dubai burj jumaira model revealed


from mathrubhumi.latestnews.rssfeed http://bit.ly/2GdqmLD
via IFTTT