Breaking

Saturday, February 9, 2019

ശബരിമലയില്‍ വീണ്ടും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനൊരുങ്ങി പോലീസ്

പത്തനംതിട്ട: കുംഭമാസ പൂജകൾക്കായി ചൊവ്വാഴ്ച ശബരിമല നട തുറക്കാനിരിക്കെ വീണ്ടും നിയന്ത്രണങ്ങൾ ഏർപ്പെടുത്താനൊരുങ്ങി പോലീസ്. നിലയ്ക്കൽ മുതൽ സന്നിധാനം വരെയാണ് നിയന്ത്രണം. യുവതീ പ്രവേശന വിഷയത്തിലുണ്ടായ പ്രതിഷേധങ്ങൾ കണക്കിലെടുത്ത് ഭക്തർക്ക് സുഗമമായ ദർശനം ഉറപ്പ് വരുത്താനാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതെന്ന് പത്തനംതിട്ട ജില്ലാ പോലീസ് മേധാവി വാർത്താ കുറിപ്പിൽ അറിയിച്ചു. സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ചൊവ്വാഴ്ച ഭക്തർ, മാധ്യപ്രവർത്തകർ എന്നിവർ അടക്കമുള്ളവരെ രാവിലെ പത്തിന് ശേഷം മാത്രമേ നിലയ്ക്കലിൽ നിന്നും പമ്പ, സന്നിധാനം എന്നിവിടങ്ങളിലേക്ക് കടത്തിവിടൂ. പൂജ ദിവസങ്ങളിൽ സമാധാന അന്തരീക്ഷം നിലനിർത്താൻ എല്ലാവരും സഹകരിക്കണമെന്നും പത്തനംതിട്ട ജില്ലാ പോലീസ് മേധാവി അഭ്യർഥിച്ചു. കുംഭമാസ പൂജകൾക്കായി ഫെബ്രുവരി 12 ചൊവ്വാഴ്ച മുതൽ 17 ഞായറാഴ്ച വരെയാണ് ശബരിമല നടതുറക്കുക. content highlights: Kerala Police, Sabarimala,


from mathrubhumi.latestnews.rssfeed http://bit.ly/2TG5qky
via IFTTT