Breaking

Saturday, February 9, 2019

വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് യാഥാര്‍ത്ഥ്യമാകുന്നു; ആദ്യഘട്ടം ഉദ്ഘാടനം ഇന്ന്

തിരുവനന്തപുരം: കേരളത്തിന്റെ സ്വന്തം വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് നാടിന് സമർപ്പിക്കും. രാവിലെ 10.30 ന് തിരുവനന്തപുരം തോന്നയ്ക്കൽ ബയോ ലൈഫ് സയൻസ് പാർക്കിൽ 'ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജി'യുടെ ആദ്യഘട്ടം ഉദ്ഘാടനമാണ് നിർവഹിക്കുക. അന്താരാഷ്ട്രാ പ്രശസ്തരായ ശാസ്ത്രജ്ഞരുടെ സാന്നിധ്യത്തിലാണ് ഉദ്ഘാടന ചടങ്ങുകൾ.

കഴിഞ്ഞ മെയ് 31 ന് ശിലാസ്ഥാപനം നിർവ്വഹിച്ച പദ്ധതിയുടെ ആദ്യ ഘട്ടമാണ് എട്ടു മാസത്തിനകം പൂർത്തിയാകുന്നത്. 25,000 ചതുരശ്രഅടിയിൽ ഒരുക്കിയ പ്രീ ഫാബ് കെട്ടിടത്തിൽ പ്രവർത്തനം ആരംഭിക്കും.

പകർച്ചവ്യാധികൾക്കിടയാക്കുന്ന വൈറസുകളുടെ സ്ഥിരീകരണത്തിനും പുതിയ വൈറസുകൾ തിരിച്ചറിഞ്ഞ് കാലവിളംബം കൂടാതെ പ്രതിവിധി സ്വീകരിക്കാനും ഇൻസ്റ്റിറ്റ്യൂട്ട് യാഥാർഥ്യമാകുന്നതോടെ കഴിയും.

അന്താരാഷ്ട്രതലത്തിൽ ഗവേഷണസംബന്ധ സൗകര്യങ്ങൾ വിപുലീകരിക്കാനായി അന്താരാഷ്ട്ര ഏജൻസിയായ 'ഗ്‌ളോബൽ വൈറൽ നെറ്റ്‌വർക്കി'ന്റെ സെന്റർ കൂടി ഈ ഇൻസ്റ്റിറ്റ്യൂട്ടിൽ പ്രവർത്തിപ്പിക്കാൻ സൗകര്യമൊരുക്കും. ഇന്ത്യയിൽ ആദ്യമായാണ് ഈ ഏജൻസിയുടെ സെന്റർ വരുന്നത്. വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിന്റെ പ്രവർത്തനം സംബന്ധിച്ച വിശദമായ സെമിനാറും സംഘടിപ്പിച്ചിട്ടുണ്ട്.



from Anweshanam | The Latest News From Health http://bit.ly/2UO2G4E
via IFTTT