Breaking

Sunday, February 3, 2019

മോദി വാരാണസിയിൽ ജയിക്കുമോ? പുറത്തുനിന്നുള്ളവരെ ആവശ്യമില്ലെന്ന് മമത

കൊൽക്കത്ത∙ ബംഗാളിലെ വിജയത്തെക്കുറിച്ചു സ്വപ്നം കാണുന്നതിനു മുൻപ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്ങും സ്വന്തം ലോക്സഭാ സീറ്റുകളിലെ വിജയമാണ് ഉറപ്പിക്കേണ്ടതെന്ന് ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. സംസ്ഥാനത്തിന്റെ സംസ്കാരത്തെക്കുറിച്ച് ബംഗാളിനു പുറത്തുനിന്നുള്ള ബിജെപി നേതാക്കൾക്കു യാതൊരു വിവരവും ഇല്ലെന്നും മമത പ്രതികരിച്ചു.

ബംഗാളിൽ ബിജെപിക്കു നേതാക്കളാരുമില്ല. സംസ്ഥാനത്തെ രീതികളും സംസ്കാരവും അറിയാത്ത പുറത്തുനിന്നുള്ളവരെ ബംഗാളിലെത്തിക്കുകയാണ് ബിജെപി ചെയ്യുന്നത്. അവർക്ക് ബംഗാളിലെ ജനങ്ങളുമായി യാതൊരു ബന്ധവുമില്ല. ബംഗാളിനെക്കുറിച്ചു ചിന്തിക്കുന്നവർ അതിനു മുൻപ് അവരുടെ സംസ്ഥാനങ്ങളിലെ കാര്യം നോക്കണം.

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു വാരാണസിയിൽ വിജയിക്കാൻ സാധിക്കുമോ?. യോഗി ആദിത്യനാഥ് സ്വന്തം സംസ്ഥാനത്തെ കാര്യം നോക്കണം. ഇവർ ബംഗാളിനെക്കുറിച്ചു ചിന്തിക്കേണ്ട കാര്യമില്ല. ബംഗാളിനു സ്വന്തം കാര്യം നോക്കാൻ അറിയാം. പുറത്തുനിന്നുള്ളവരെ ബംഗാളിന് ആവശ്യമില്ലെന്നും മമത പറഞ്ഞു. വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ ബംഗാളിൽ  ശക്തി തെളിയിക്കാനാണ് ബിജെപി നീക്കം. അതിന്റെ ഭാഗമായി ശനിയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി ബംഗാളില്‍ റാലി നടത്തി.

ഭരണ കക്ഷിയായ തൃണമൂലിനെതിരെ രൂക്ഷ വിമർശനമാണ് മോദി ഉയർത്തിയത്. ഇടത്തരക്കാരുടെ ആഗ്രഹങ്ങളെ തൃണമൂൽ കോൺഗ്രസ് ഇല്ലാതാക്കുകയാണെന്നു പ്രധാനമന്ത്രി ആരോപിച്ചു. വിദ്യാഭ്യാസത്തിനായി നികുതി കൊടുക്കേണ്ടുന്ന രാജ്യത്തെ ഏക സംസ്ഥാനം ബംഗാളാണ്. ഇത് ബംഗാളിലെ എല്ലാ കുട്ടികളും അറിയണം. സംസ്ഥാനത്തിന്റെ വികസന കാര്യത്തിൽ തൃണമൂലിന് ശ്രദ്ധയില്ലെന്നും കേന്ദ്രസർക്കാർ കോടികളാണ് ബംഗാളിനു വേണ്ടി ചെലവഴിക്കുന്നതെന്നും മോദി അവകാശപ്പെട്ടു.



from Anweshanam | The Latest News From India http://bit.ly/2G7C1fR
via IFTTT