Breaking

Sunday, February 3, 2019

അമേരിക്കയില്‍ കൊടുംതണുപ്പ്: മരണം 21 ആയി

വാഷിങ്ടണ്‍: അമേരിക്ക തണുത്തു വിറയ്ക്കുന്നു. അതി ശൈത്യം താങ്ങാനാവാതെ ഇതിനോടകം മരണപ്പെട്ടിരിക്കുന്നത് 21 പേരാണ്. അസഹനീയമായ കൊടുംതണുപ്പാണ് അനുവപ്പെടുന്നത്. ഇത് മൂലം ഇവിടത്തെ ജനജീവിതം ദുസ്സഹമായിരിക്കുന്നു. ആര്‍ട്ടിക് മേഖലയില്‍നിന്നുള്ള ധ്രുവക്കാറ്റിനെത്തുടര്‍ന്ന് ചരിത്രത്തിലെ ഏറ്റവുംകുറഞ്ഞ താപനിലയാണ് രാജ്യത്ത് അനുഭവപ്പെടുന്നത്.

മിനസോട്ടയിലെ കോട്ടണില്‍ കഴിഞ്ഞദിവസം മൈനസ് 48 ഡിഗ്രി രേഖപ്പെടുത്തിയിരുന്നു.മാത്രമല്ല,രാജ്യത്തെ മുപ്പതുസ്ഥലങ്ങളില്‍ കുറഞ്ഞ താപനിലയിലെ റെക്കോഡ് കഴിഞ്ഞദിവസം മറികടന്നു. അതി ശൈത്യത്തിന്റെ പിടിയില്‍പെട്ട് ഗതാഗതസംവിധാനങ്ങളും ഓഫിസുകളുടെ പ്രവര്‍ത്തനവും ഏറെക്കുറെ സ്തംഭിച്ചിരിക്കുകയാണ്. ഇതിനോടകെ തന്നെ തണുപ്പുനേരിടാനാകാതെ ഒട്ടേറെപ്പേര്‍ ആശുപത്രികളില്‍ ചികിത്സതേടിയെത്തിക്കഴിഞ്ഞിരിക്കുന്നു. തെരുവില്‍ കഴിയുന്നവരുടെ അവസ്ഥ അതിദയനീയമാണെന്നും പലയിടത്തും ചൂടുനല്‍കാനുള്ള ഷെല്‍ട്ടറുകള്‍ സ്ഥാപിച്ചതായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു. നിലവിലെ റിപ്പോര്‍ട്ട് പ്രകാരം ആഴ്ചാവസാനത്തോടെ കാലാവസ്ഥ മെച്ചപ്പെടുമെന്നാണ് പ്രവചനം.
 



from Anweshanam | The Latest News From India http://bit.ly/2DPzLYa
via IFTTT