തിരുവനന്തപുരം : നെടുമങ്ങാട് പൊലീസ് സ്റ്റേഷൻ ആക്രമണ കേസിലെ മുഖ്യപ്രതി പൊലീസ് പിടിയിൽ. ആര്‍എസ്എസ് ജില്ലാ പ്രചാരക് പ്രവീണിനെ തമ്പാനൂരിൽ നിന്നാണ് പൊലീസ് പിടികൂടിയത് . തിരുവനന്തപുരം റെയിൽവെ സ്റ്റേഷനിൽ നിന്നാണ് പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്.
ശബരിമല യുവതി പ്രവേശനവുമായി ബന്ധപെട്ടു സംഘപരിവാർ സംഘടനകൾ നടത്തിയ ആക്രമണങ്ങളുടെ തുടർക്കഥയായി നെടുമങ്ങാട് സംഘപരിവാർ പ്രവർത്തകർ വ്യാപകമായി അക്രമം അഴിച്ചു വിടുകയും ബോംബെറിയുകയും ചെയ്തിരുന്നു,നെടുമങ്ങാട് പോലീസ് സ്‌റ്റേഷന് മുന്നിലും സിപിഎം മാര്‍ച്ചിന് നേരെയുമാണ് ബോംബേറുണ്ടായത്.
സ്റ്റേഷന് നേരെ ബോംബ് എറിയുന്ന വ്യക്തിയുടെ സിസിടിവി ദൃശ്യങ്ങള്‍ അന്ന് തന്നെ പുറത്ത് വന്നിരുന്നു. ദൃശ്യങ്ങൾ പ്രചരിച്ചതോടെ പ്രവീൺ ഒളിവിൽ പോയി. തുടർന്ന് പോലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിക്കുകയും അന്വേഷണം വ്യാപകമാക്കുകയും ചെയ്തു. ഏറെ നാളത്തെ പോലീസിന്റെ അന്വേഷണത്തിലാണ് പ്രതിയെ ഒളി സങ്കേതത്തിൽ നിന്നും പിടികൂടിയത്
from Anweshanam | The Latest News From India http://bit.ly/2G5IMPb
via IFTTT