Breaking

Sunday, February 3, 2019

ഭക്ഷ്യവിഷബാധ: നടൻ അരിസ്റ്റോ സുരേഷ് ആശുപത്രിയിൽ

നടന്‍ അരിസ്റ്റോ സുരേഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഭക്ഷ്യവിഷബാധയെ തുടര്‍ന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഏതാനും ദിവസങ്ങളായി ശര്‍ദ്ദിയും മറ്റ് അസ്വസ്ഥതകളും നേരിട്ടിരുന്ന സുരേഷിനെ അസ്വസ്ഥതകള്‍ വര്‍ധിച്ചതിനാലാണ് തിരുവനന്തപുരം ജൂബിലി മെമ്മോറിയല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

വയറുവേദനയും ശര്‍ദ്ദിയും വിട്ടു മാറാതെ വന്നപ്പോഴാണ് ആശുപത്രിയില്‍ കാണിച്ചതെന്നും ഭക്ഷ്യവിഷബാധയാകാം കാരണമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നതെന്നും രക്തവും മറ്റും പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്നും സുരേഷ് അറിയിച്ചു.



from Anweshanam | The Latest News From India http://bit.ly/2WD7oE8
via IFTTT