Breaking

Sunday, February 3, 2019

2019 ലെ ഇടക്കാല ധനകാര്യ മന്ത്രി പീയുഷ് ഗോയലിന്റെ ബജറ്റില്‍ ഗ്രാമീണ വികസനത്തിന് പ്രഖ്യാപിച്ച പദ്ധതികള്‍

2019 ലെ ഇടക്കാല ബജറ്റില്‍ ഗ്രാമീണ ഇന്ത്യക്കായി പ്രഖ്യാപിച്ച പദ്ധതികള്‍ ഏറെ പ്രാധാന്യം ഉള്‍പ്പെടുത്തിയിരിക്കുന്നു. ഇടക്കാല ധനകാര്യ മന്ത്രി പീയുഷ് ഗോയലിന്റെയായിരുന്നു ബജറ്റ് അവതരണം. ഗ്രാമീണ വികസനത്തിന് വലിയ പ്രാധാന്യം നല്‍കിയതില്‍ വരാനിരിക്കുന്ന സാമ്പത്തിക വര്‍ഷത്തില്‍ അവരുടെ ക്ഷേമത്തിനായി ചില പദ്ധതികളും പ്രഖ്യാപിച്ചിരിക്കുന്നു. അതായത്, കിസാന്‍ സമ്മാന്‍ നിധി സ്‌കീം : 2 ഹെക്ടറില്‍ താഴെയുള്ള കൃഷിക്കാരുടെ ബാങ്ക് അക്കൌണ്ടുകളിലേക്കു പ്രതിവര്‍ഷം 6000 രൂപ (3 തുല്യ ഗഡുക്കളായി) ലഭിക്കുന്നതാണ്. മാത്രമല്ല, സൗഭാഗ്യ പദ്ധതി പ്രകാരം ഗ്രാമപ്രദേശങ്ങളിലെ എല്ലാ വീടുകളിലും ഈ വര്‍ഷം അവസാനത്തോടെ വൈദ്യുതീകരണം പൂര്‍ത്തിയാക്കുകയാണ് പ്രധാന ലക്ഷ്യം വയ്ക്കുന്നത്. 

കൂടാതെ, 2019 മാര്‍ച്ച് 31ന് മുമ്പ് എല്ലാ വീടുകളിലും വൈദ്യുതി ലഭിച്ചെന്ന് ഉറപ്പാക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കും. ഇത് കൂടാതെ, ഡിജിറ്റല്‍ ഗ്രാമങ്ങള്‍ക്ക് പ്രാധാന്യം നല്‍കിയിരിക്കുന്നു. അതിനായി, ഡിജിറ്റല്‍ ഇന്ത്യ പദ്ധതിക്ക് കീഴില്‍ കൂടുതല്‍ ഗ്രാമങ്ങളെ കൊണ്ടുവരുന്നതാണ്. അതായത്,അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ ഒരു ലക്ഷം ഗ്രാമങ്ങളെ പദ്ധതിക്കു കീഴില്‍ കൊണ്ടുവരാനാണ് ഉദ്ദേശിക്കുന്നത്. പ്രധാന്‍ മന്ത്രി  കൌശല്‍ വികാസ് യോജനയുടെ കീഴില്‍ ഒരു കോടിയിലേറെ യുവാക്കള്‍ക്ക് പരിശീലനം നല്‍കി. പദ്ധതിയുടെ ലക്ഷ്യം ജോലി ലഭ്യതക്കുവേണ്ടി ട്രൈയിനിംഗ് നല്‍കുക, അതിനോടൊപ്പം നിലവിലുള്ള തൊഴിലാളികളുടെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കുക തുടങ്ങിയവയാണ്.



from Anweshanam | The Latest News From India http://bit.ly/2DPTTtk
via IFTTT