കൊച്ചി: ഉപരാഷ്ട്രപതി എം വെങ്കയ്യ നായിഡുവിന്റെ കൊച്ചി സന്ദര്‍ശനത്തോടനുബന്ധിച്ച് വെള്ളി ശനി ദിവസങ്ങളില്‍ നഗരത്തില്‍ ഗതാഗത നിയന്ത്രണമുണ്ടാകുമെന്ന് അറിയിപ്പ്. ഗതാഗത നിയന്ത്രണത്തോടൊപ്പം പാര്‍ക്കിങ്ങ് നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ഇന്ന് വൈകിട്ട് നാല് മുതല്‍ വൈകിട്ട് 6.30 വരെ ഗതാഗത നിയന്ത്രണം ഉണ്ടാകും. വാത്തുരുത്തി റെയില്‍വേ ഗേറ്റ്, നേവല്‍ ബേസ്, തേവര, പള്ളിമുക്ക്, ജോസ് ജംഗ്ഷന്‍, ഡിഎച്ച് റോഡ്, പാര്‍ക്ക് അവന്യൂ റോഡ്, പണ്ഡിറ്റ് കറുപ്പന്‍ റോഡ് (തേവര, തേവര ഫെറി റോഡ്) എന്നിവിടങ്ങളിലാണ് നിയന്ത്രണം. നാളെ രാവിലെ 9.45 മുതല്‍ 10.45 വരെ പാര്‍ക്ക് അവന്യൂ റോഡ്, ഡിഎച്ച് റോഡ്, എംജി റോഡില്‍ ജോസ് ജംഗ്ഷന്‍, മുതല്‍ വാത്തുരുത്തി റെയില്‍വേ ഗേറ്റു വരെയായിരിക്കും ഗതാഗത നിയന്ത്രണം.
അതേസമയം ഉപരാഷ്ട്രപതിയുടെ വാഹനം കടന്നു പോകുന്ന റോഡുകളില്‍ ഇരു ചക്ര വാഹനമുള്‍പ്പെടെയുള്ളവ പാര്‍ക്കിങ് അനുവദിക്കില്ല. എയര്‍പോര്‍ട്ടിലേക്കും അത്യാവശ്യം പോകേണ്ട മറ്റ് സ്ഥലങ്ങളിലേക്കും സഞ്ചരിക്കേണ്ടവര്‍ യാത്ര നേരത്തെ ക്രമപ്പെടുത്തണം. റോഡിന്റെ വശങ്ങളില്‍ താമസിക്കുന്നവര്‍ നിയന്ത്രണങ്ങളുള്ള സമയങ്ങളില്‍ അവരുടെ വാഹനങ്ങള്‍ റോഡില്‍ ഇറക്കരുത്.
പശ്ചിമ കൊച്ചി ഭാഗത്ത് നിന്നും നഗരത്തിലേയ്ക്കു പ്രവേശിക്കുന്നതും തിരികകെയുള്ള സര്‍വീസുകളും നടത്തുന്ന ബസുകള്‍ ബിഒടി ഈസ്റ്റ്, തേവര ഫെറി ജംഗ്ഷന്‍, കുണ്ടന്നൂര്‍ ജംഗ്ഷന്‍ റൂട്ടിലൂടെ സര്‍വീസ് നടത്തണം.
വൈകിട്ട് കൊച്ചി നാവികസേനാ വിമാനത്താവളത്തിലെത്തുന്ന ഉപരാഷ്ട്രപതി തേവര സേക്രട്ട് ഹാര്‍ട്ട് കോളജിന്‍റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളില്‍ മുഖ്യാതിഥിയാകും. തുടര്‍ന്ന് കെ.വി.തോമസ് എംപിയുടെ വിദ്യാധനം ട്രസ്റ്റ് സംഘടിപ്പിക്കുന്ന പരിപാടിയിലും അദ്ദേഹം പങ്കെടുക്കും. നാളെ കോട്ടയത്തെത്തുന്ന ഉപരാഷ്ട്രപതി ബാലജനസഖ്യം നവതി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് കൊല്ലത്ത് പ്രസ്ക്ലബിന്‍റെ സുവര്‍ണജൂബിലി ആഘോഷങ്ങളും ഉദ്ഘാടനം ചെയ്ത ശേഷം വെങ്കയ്യനായിഡു തിരുവനന്തപുരത്തു നിന്ന് ഡല്‍ഹിയിലേക്ക് മടങ്ങും
from Anweshanam | The Latest News From India http://bit.ly/2GaYjg1
via IFTTT