മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിൽ അത്യാധുനിക സൗകര്യങ്ങളോടെ നിർമ്മിച്ച പുതിയ അന്താരാഷ്ട്ര ടെർമിനലിന്റെ ഉദ്ഘാടനം ഫെബ്രുവരി മൂന്നിന്. ഞായറാഴ്ച ഉച്ചക്ക് 12.30ഓടെ കേന്ദ്ര വ്യോമയാന മന്ത്രി സുരേഷ് പ്രഭു പുതിയ ടെർമിനൽ നാടിന് സമർപ്പിക്കും.
നേരത്തെ ഫെബ്രുവരി പത്തിനാണ് പരിപാടി നിശ്ചയിച്ചിരുന്നത്. ഞായറാഴ്ച ഉച്ചക്ക് 12.30ന് ഡൽഹിയിൽ നിന്ന് കരിപ്പൂരിലിറങ്ങുന്ന കേന്ദ്ര വ്യോമയാന മന്ത്രി സുരേഷ് പ്രഭു പുതിയ ടെർമിനൽ തുറന്നു കൊടുക്കും. കേന്ദ്ര ടൂറിസം മന്ത്രി അൽഫോൺസ് കണ്ണന്താനം മുഖ്യാതിഥിയായിരിക്കും.
അത്യാധുനിക സംവിധാനങ്ങളോടെ ഒരുങ്ങിയ പുതിയ ടെർമിനൽ തുറക്കുന്നതോടെ നിലവിലുളള ആഗമന ടെർമിനൽ യാത്രക്കാർക്ക് പുറപ്പെടുന്നതിന് മാത്രമായി മാറും. പുതിയ ടെർമിനലിൽ ട്രാൻസിറ്റ് യാത്രക്കാർക്കായി പ്രത്യേക ലോഞ്ച്, പ്രാർത്ഥന മുറികൾ, കസ്റ്റംസ്, എമിഗ്രേഷൻ പരിശോധനക്കായി മികച്ച സംവിധാനങ്ങൾ, കൂടുതൽ കൗണ്ടറുകൾ, വി.ഐ.പി യാത്രക്കാർക്കായി എക്സിക്യൂട്ടീവ് ലോഞ്ച് എന്നിവയെല്ലാമുണ്ട്.
from Anweshanam | The Latest News From India http://bit.ly/2Rvyw3V
via IFTTT