Breaking

Thursday, November 1, 2018

ശബരിമല: പുനഃപരിശോധനാ ഹർജികൾ ഉടൻ പരിഗണിക്കില്ല

ന്യൂഡൽഹി: ശബരിമലയിൽ യുവതീപ്രവേശം അനുവദിച്ച ഉത്തരവിനെതിരേയുള്ള പുനഃപരിശോധനാ ഹർജികളും റിട്ട് ഹർജികളും വേഗത്തിൽ പരിഗണിക്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി. ചിത്തിര ആട്ട വിളക്കിനായി ശബരിമല നട ഈമാസം അഞ്ചിനു വൈകീട്ട് തുറക്കുന്നതിനാൽ ഹർജികൾ വേഗത്തിൽ പരിഗണിക്കണമെന്ന അഖില ഭാരതീയ മലയാളി സംഘിന്റെ ഹർജിയാണ് കോടതി തള്ളിയത്. 24 മണിക്കൂർ നേരത്തേക്കുമാത്രമാണ് നട തുറക്കുന്നതെന്നും അടിയന്തരമായി ഹർജി പരിഗണിക്കേണ്ട ആവശ്യമില്ലെന്നും ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് വ്യക്തമാക്കി. സുപ്രീംകോടതി വിധിക്കെതിരേ നൽകിയ റിട്ട് ഹർജി സംഘടനയുടെ അഭിഭാഷക, ചീഫ് ജസ്റ്റിസിന്റെ ശ്രദ്ധയിൽപ്പെടുത്തുകയായിരുന്നു. അഞ്ചിനു വൈകീട്ട് നടതുറന്നാൽ ആറിന് അടയ്ക്കും. ആകെ 24 മണിക്കൂർ മാത്രമാണ് നട തുറക്കുന്നത്. പ്രധാന സീസൺ മണ്ഡലകാലമാണ്. അതുകൊണ്ട് എല്ലാ ഹർജികളും ഈമാസം 13-നു മാത്രമേ പരിഗണിക്കുകയുള്ളൂ. അതുവരെ എല്ലാവരും കാത്തിരിക്കണമെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു.


from mathrubhumi.latestnews.rssfeed https://ift.tt/2qlQRW0
via IFTTT