ന്യൂഡൽഹി: സാമ്പത്തിക വളർച്ച നേടുന്നതിനായി കേന്ദ്രസർക്കാരിനോട് ചേർന്ന് പ്രവർത്തിക്കാൻ റിസർവ് ബാങ്ക് ഗവർണർ നിർബന്ധമായും തയ്യാറകണമെന്നുംഅല്ലങ്കിൽ രാജിവെച്ച് പുറത്ത് പോകണമെന്നും ആർഎസ്എസ് സാമ്പത്തിക വിഭാഗം തലവൻ അശ്വനി മഹാജൻ. ആർ.ബി.ഐ ഗവർണർ തന്റെ കീഴിലുള്ള ഉദ്യഗസ്ഥർ അഭിപ്രായ വ്യത്യാസങ്ങൾ പരസ്യപ്പെടുത്തുന്നതിനെ തടയണം. അച്ചടക്കം പാലിക്കാൻ തയ്യാറാകാത്തവർ രാജിവെക്കുന്നതാണ് നല്ലതെന്നും അശ്വനി മഹാജൻ പറഞ്ഞു. ആർ.എസ്.എസിന്റെ സാമ്പത്തിക വിഭാഗമായ സ്വദേശി ജാഗ്രൺ മഞ്ചിന്റെ തലവനാണ് അശ്വനി മഹാജൻ. കേന്ദ്ര സർക്കാരുമായുള്ള ശീതസമരം രൂക്ഷമാകുന്നതിനിടയിൽ ആർബിഐ ഗവർണർ ഉർജിത് പട്ടേൽ രാജിവെച്ചേക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ധനമന്ത്രി അരുൺ ജെയ്റ്റ്ലി ആർ.ബി.ഐ.യുടെ പ്രവർത്തനത്തെ രൂക്ഷമായി വിമർശിച്ചതാണ് രാജി വാർത്ത പരക്കാൻ കാരണം. ഡപ്യൂട്ടി ഗവർണർ വിരൽ ആചാര്യ റിസർവ് ബാങ്കിന്റെ പ്രവർത്തന സ്വാതന്ത്ര്യത്തിൽ സർക്കാരിന്റെ കൈകടത്തലിനെ രൂക്ഷമായി വിമർശിച്ചതിന് പിന്നാലെയായിരുന്നു സർക്കാരും ആർബിഐയും തമ്മിലുള്ള ശീതസമരത്തിന് തുടക്കം കുറിച്ചത്.
from mathrubhumi.latestnews.rssfeed https://ift.tt/2qnc8P2
via
IFTTT