കണ്ണൂർ: നല്ല ശ്രോതാവിന് മാത്രമേ നല്ല വക്താവാകാൻ കഴിയുകയുള്ളൂവെന്ന് കണ്ണൂർ ജില്ലാ കളക്ടർ മീർ മുഹമ്മദലി. ഫെഡറൽ ബാങ്ക് ‘മാതൃഭൂമിയുമായി സഹകരിച്ച് നടത്തുന്ന ‘സ്പീക്ക് ഫോർ ഇന്ത്യാ കേരളാ എഡിഷൻ’ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മറ്റുള്ളവർ പറയുന്നതെന്താണെന്ന് കൃത്യമായി മനസ്സിലാക്കലാണ് ഏറ്റവും പ്രധാനം. അതിന് നല്ല ശ്രോതാവാകണം. വാദപ്രതിവാദത്തിൽ, ഡിബേറ്റിൽ അപരനെ കേൾക്കുന്നതിൽ വലിയ പ്രാധാന്യമുണ്ട്. എന്നാൽ ഇന്ന് അതിനു വേണ്ടത്ര ക്ഷമ കാട്ടാതെയാണ് തിടുക്കത്തിൽ മറുപടി പറയുന്നത്. ഡിബേറ്റ് മത്സരമെന്നതിനേക്കാൾ സ്വയം മനസ്സിലാക്കാനുള്ള അവസരവുമാണ്- അദ്ദേഹം പറഞ്ഞു. ‘മാതൃഭൂമി’ കണ്ണൂർ യൂണിറ്റ് ന്യൂസ് എഡിറ്റർ കെ. വിനോദ്ചന്ദ്രൻ അധ്യക്ഷത വഹിച്ചു. സ്പീക്ക് ഫോർ ഇന്ത്യാ കേരളാ എഡിഷന്റെ ലോഗോ പ്രകാശനം ബ്രണ്ണൻ കോളേജ് വൈസ് പ്രിൻസിപ്പൽ പ്രൊഫ.എം. ചന്ദ്രഭാനുവിന് നൽകി കളക്ടർ നിർവഹിച്ചു. ഫെഡറൽ ബാങ്ക് വൈസ് പ്രസിഡന്റും സോണൽ ഹെഡുമായ (കോഴിക്കോട്) കെ. രാധാകൃഷ്ണൻ പദ്ധതിയെക്കുറിച്ച് വിശദീകരിച്ചു. ഫെഡറൽ ബാങ്ക് ഡെപ്യൂട്ടി വൈസ് പ്രസിഡൻറും റീജ്യണൽ ഹെഡുമായ (കണ്ണൂർ) വി.സി. സന്തോഷ്‌കുമാർ, ബ്രാഞ്ച് ഹെഡ് എൻ. സുരേന്ദ്രനാഥ്, ‘മാതൃഭൂമി’ ബ്യൂറോ ചീഫ് കെ. ബാലകൃഷ്ണൻ, സീനിയർ മാനേജർ മീഡിയാ സൊലൂഷൻസ് ജി. ജഗദീഷ് എന്നിവർ സംസാരിച്ചു. സംസ്ഥാനത്തെ തിരഞ്ഞെടുത്ത 50 കോളേജുകളിലാണ് ഫെഡറൽബാങ്ക്-മാതൃഭൂമി സ്പീക്ക് ഫോർ ഇന്ത്യാ ബ്ളോക്കുതല മത്സരം നടക്കുക. തിരഞ്ഞെടുക്കപ്പെടുന്നവരെ ഉൾപ്പെടുത്തി ജില്ലാതല- മേഖല മത്സരവും സെമിഫൈനലും തുടർന്ന് ഫൈനലും നടത്തും. വിവിധ തലങ്ങളിലായി 15 ലക്ഷം രൂപയാണ് സമ്മാനം.
from mathrubhumi.latestnews.rssfeed https://ift.tt/2SAy2eU
via
IFTTT