Breaking

Tuesday, October 2, 2018

സംഗീതത്തെ അത്രമേൽ സ്നേഹിച്ചിരുന്ന വ്യക്തിയിരുന്നു ബാലഭാസ്‌കർ:  കെ.ജെ. യേശുദാസ്

ബാലഭാസ്കറിന്‍റെ മരണം നികത്താനാവാത്ത നഷ്ടമെന്ന് ഗായകൻ കെ.ജെ. യേശുദാസ് പറഞ്ഞു. സംഗീതത്തെ അത്രമേൽ സ്നേഹിച്ചിരുന്ന വ്യക്തിയിരുന്നു അദ്ദേഹമെന്നും യേശുദാസ് അനുസ്മരിച്ചു. പകരം വയ്ക്കാനാകാത്ത പ്രതിഭയയെയാണ് ബാലഭാസ്കറിന്‍റെ മരണത്തിലൂടെ നഷ്ടമായതെന്ന് പ്രശസ്ത വാദ്യകലാകാരൻ മട്ടന്നൂർ ശങ്കരൻകുട്ടി അനുസ്മരിച്ചു. 

ബാലഭാസ്കറിന്‍റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും അനുശോചിച്ചു. സംഗീത ലോകത്തിന് പ്രതിഭാധനനായ ഒരു കലാകാരനെയാണ് നഷ്ടപ്പെട്ടതെന്ന് മുഖ്യമന്ത്രി പറഞ്ഞു. അദ്ദേഹത്തിന്‍റെ അകാലവിയോഗം അഗാധമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തുന്നതായി പിണറായി വിജയൻ പറഞ്ഞു. 

വാഹനാപകടത്തെത്തുടർന്ന് ചികിത്സയിലായിരുന്ന ബാലഭാസ്കര്‍ ഹൃദയാഘാതത്തെ തുടർന്ന് ഇന്ന് പുലർച്ചെയാണ് മരിച്ചത്.  40 വയസായിരുന്നു. ഏക മകൾ രണ്ട് വയസുകാരി തേജസ്വിനി അപകടത്തിൽ മരിച്ചിരുന്നു. ബാലഭാസ്കറിനൊപ്പം അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ഭാര്യ ലക്ഷ്മിയും വാഹനം ഓടിച്ചിരുന്ന സുഹൃത്ത് അര്‍ജുനും ആശുപത്രിയില്‍ ചികിത്സയിലാണ്.

സെപ്തംബർ 25 -ന് തിരുവനന്തപുരം പള്ളിപുറത്തായിരുന്നു അപകടം. ക്ഷേത്രദർശനം കഴിഞ്ഞ് മടങ്ങിയ ബാലഭാസ്കവരും കുടുംബവും സഞ്ചരിച്ച കാർ നിയന്ത്രണം നഷ്ടപ്പെട്ട്  മരത്തിൽ ഇടിക്കുകയായിരുന്നു.



from Anweshanam | The Latest News From India https://ift.tt/2y4U4g7
via IFTTT