Breaking

Wednesday, October 31, 2018

പൂജാസ്ഥലങ്ങളിൽ രക്തം ആഗ്രഹിക്കുന്നവർ പിശാചുക്കൾ - സ്വാമി സന്ദീപാനന്ദഗിരി

തിരുവനന്തപുരം: മഹത്തായ പൂജാസ്ഥലങ്ങൾ രക്തം വീഴ്ത്തി അശുദ്ധിയാക്കണമെന്ന് പറയുന്നവരെ പുരാണങ്ങളിൽ വിശേഷിപ്പിക്കുന്നത് പിശാചുക്കൾ എന്നാണെന്ന് സ്വാമി സന്ദീപാനന്ദഗിരി പറഞ്ഞു.ഭക്തരുടെയും സന്ന്യാസികളുടെയും വേഷമണിഞ്ഞ് അവരുടെ കൂട്ടത്തിൽ ചേരണമെന്നും മഹത്തായ പൂജകൾ നടക്കുന്നിടത്ത് രക്തം ചിന്തി അശുദ്ധിയാക്കണമെന്നും ഹിരണ്യകശിപു തന്റെ അനുചരന്മാർക്ക് നിർദേശം നൽകിയിട്ടുണ്ടെന്ന് പുരാണങ്ങളിൽ പറയുന്നുണ്ട്. രക്തവും മാംസവും ആഗ്രഹിക്കുന്ന ഇത്തരക്കാരെയാണ് പിശാചുക്കളെന്ന് പുരാണങ്ങളിൽ പറയുന്നതെന്നും അദ്ദേഹം പറഞ്ഞു.ഓൾ ഇന്ത്യ ലോയേഴ്‌സ് യൂണിയൻ സംഘടിപ്പിച്ച ഭരണഘടന-ആചാരം- വിശ്വാസം എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു സ്വാമി സന്ദീപാനന്ദഗിരി.ബി.ജെ.പി. സംസ്ഥാനസെക്രട്ടറി ജെ.ആർ. പദ്മകുമാർ, ഗവ. ലോ കോളേജിലെ പ്രൊഫ. എൻ.എൽ. സജികുമാർ, യൂണിയൻ ജില്ലാപ്രസിഡന്റ്‌ ആനാവൂർ വേലായുധൻനായർ, ജില്ലാസെക്രട്ടറി പള്ളിച്ചൽ പ്രമോദ്, ജില്ലാപ്രസിഡന്റ്‌ കരകുളം ആദർശ് എന്നിവർ സംസാരിച്ചു.


from mathrubhumi.latestnews.rssfeed https://ift.tt/2Q7Bj3D
via IFTTT