Breaking

Wednesday, October 31, 2018

ഡല്‍ഹിയെ തോല്‍പ്പിച്ച് നോര്‍ത്ത് ഈസ്റ്റ് ഒന്നാമത്

ന്യൂഡൽഹി:അവസാന മിനിറ്റുകളിൽ രണ്ട് ഗോളടിച്ച് നോർത്ത് ഈസ്റ്റിന് വിജയം. ഡൽഹി ഡൈനാമോസിനെ അവരുടെ തട്ടകത്തിൽ എതിരില്ലാത്ത രണ്ട് ഗോളിനാണ് നോർത്ത് ഈസ്റ്റ് യുണൈറ്റഡ് തോൽപ്പിച്ചത്. വിജയത്തോടെ അഞ്ച് മത്സരങ്ങളിൽ നിന്ന് 11 പോയിന്റുമായി നോർത്ത് ഈസ്റ്റ് ഒന്നാമതെത്തി. അതേസമയം ആറു മത്സരങ്ങൾ കളിച്ച ഡൽഹിയുടെ അക്കൗണ്ടിൽ ഒരൊറ്റ വിജയം പോലുമില്ല. ഗോൾരഹിതമായിരുന്നു ആദ്യ പകുതി. നോർത്ത് ഈസ്റ്റ് നിരവധി അവസരങ്ങൾ മെനഞ്ഞെങ്കിലും ഗോൾകീപ്പറുടെ പ്രകടനം ഡൽഹിയുടെ രക്ഷയ്ക്കെത്തി. ഓഗ്ബെചെയുടെ ശ്രമം പോസ്റ്റിൽ തട്ടി തെറിച്ചതും ആദ്യ പകുതിക്ക് ആവേശം പകർന്നു. തുടർന്ന് നിശ്ചിത സമയം അവസാനിക്കാൻ എട്ട് മിനിറ്റ് ബാക്കിനിൽക്കെ നോർത്ത് ഈസ്റ്റിന്റെ ഗോളെത്തി. ഫെഡറികോ ഗാലെഗോയാണ് മികച്ചൊരു ഷോട്ടിലൂടെ നിർണായക ഗോൾ നേടിയത്. ഗോൾ നേടിയതോടെ ഉണർന്നു കളിച്ച നോർത്ത് ഈസ്റ്റ് ഇഞ്ചുറി ടൈമിൽ വീണ്ടും ലക്ഷ്യം കണ്ടു. 93-ാം മിറ്റിൽ ഓഗ്ബെചെയാണ് രണ്ടാം ഗോൾ നേടിയത്. ഡൽഹി പ്രതിരോധ താരം പ്രീതം കോട്ടൽ വരുത്തിയ പിഴവിൽ നിന്നായിരുന്നു ആ ഗോൾ. Content Highlights: ISL 2018 Delhi Dynamos vs North East United


from mathrubhumi.latestnews.rssfeed https://ift.tt/2OcHcKV
via IFTTT