Breaking

Wednesday, October 31, 2018

ആർബിഐയും കേന്ദ്രവും തർക്കം  രൂക്ഷമാകുന്നു; ചരിത്രത്തിൽ ഇതാദ്യമായി കേന്ദ്ര ഇടപെടൽ 

ദില്ലി: ആർബിഐയും കേന്ദ്രധനമന്ത്രാലയവും തമ്മിലുള്ള തർക്കം രൂക്ഷമാകുന്നു.  റിസർവ് ബാങ്കിന്‍റെ  അധികാരത്തിൽ കേന്ദ്രസർക്കാർ നേരിട്ട് ഇടപെട്ടതിനെത്തുടർന്ന് കേന്ദ്രധനമന്ത്രാലയവും ആർബിഐ ഗവർണറും തമ്മിലുള്ള ഭിന്നത രൂക്ഷമാകുന്നു.  ബാങ്കിന്‍റെ സ്വതന്ത്രാധികാരത്തിൽ നേരിട്ട് കേന്ദ്രസർക്കാരിന് ഇടപെടാൻ കഴിയുന്ന നിയമവ്യവസ്ഥ ധനമന്ത്രാലയം ഉപയോഗിച്ചതാണ് ഭിന്നത രൂക്ഷമാക്കിയത്.

ചരിത്രത്തിലാദ്യമായാണ് റിസർവ് ബാങ്കിന്‍റെ അധികാരത്തിൽ കേന്ദ്രസർക്കാർ ഇടപെടുന്നത്.  ഇതിൽ പ്രതിഷേധിച്ച് ആർബിഐ ഗവർണർ ഊർജിത് പട്ടേൽ രാജി നൽകിയേക്കുമെന്നാണ് അഭ്യൂഹങ്ങൾ.

റിസർവ് ബാങ്ക് ആക്ടിലെ സെക്ഷൻ 7 പ്രകാരം പൊതുജനതാത്പര്യാർഥമുള്ള വിഷയങ്ങളിൽ കേന്ദ്രസർക്കാരിന് ആർബിഐയ്ക്ക് നേരിട്ട് നിർദേശങ്ങൾ നൽകാൻ കഴിയും. ഇതനുസരിച്ച് മൈക്രോഫിനാൻസ് അടക്കമുള്ള ബാങ്ക് ഇതര ധനകാര്യസ്ഥാപനങ്ങളുടെ ലിക്വിഡിറ്റി സംബന്ധിച്ചും, ചെറുകിട വ്യവസായസ്ഥാപനങ്ങൾക്ക് വായ്പാസഹായം കൂട്ടുന്നത് സംബന്ധിച്ചുമുള്ള കർശനചട്ടങ്ങളിൽ ഇളവ് വരുത്താൻ കേന്ദ്രസർക്കാർ നേരിട്ട് നിർദേശം നൽകിയതായാണ് റിപ്പോർട്ട്. ഈ നിർദേശങ്ങൾ ഉൾപ്പെടുത്തി രണ്ട് കത്തുകൾ റിസർവ് ബാങ്കിന് ധനകാര്യമന്ത്രാലയം ഇന്നലെ കൈമാറി.

പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ബാങ്ക് മേധാവികളുടെ യോഗം വിളിച്ചു. തർക്കത്തിന് അടിയന്തരമായി പരിഹാരം കാണാൻ ലക്ഷ്യമിട്ടാണ് അടിയന്തരമായി യോഗം വിളിച്ചിരിക്കുന്നത്. 



from Anweshanam | The Latest News From India https://ift.tt/2ETHgQn
via IFTTT