Breaking

Wednesday, October 31, 2018

ഒക്ടോബര്‍ 31 ഇന്ദിരാ ഗാന്ധി വിടപറഞ്ഞ ദിനം; ഇന്ത്യയുടെ പ്രധാനമന്ത്രിപദം അലങ്കരിച്ച് പിതാവിനു ശേഷം ഏറ്റവും കൂടുതല്‍ കാലം രാജ്യം ഭരിച്ച പ്രധാനമന്ത്രി

പ്രശസ്തമായ ഒരു കുടുംബത്തില്‍ പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റുവിന്റെ മകളായി 1917 നവംബര്‍ 19നാണ് ശ്രീമതി ഇന്ദിരാ ഗാന്ധി പിറന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഏതാനും സര്‍വകലാശാലകള്‍ അവര്‍ക്ക് ഓണററി ഡോക്ടറേറ്റ് ബിരുദങ്ങള്‍ നല്‍കി. മെച്ചപ്പെട്ട പഠനനിലവാരത്തിന് കൊളംബിയ സര്‍വകലാശാലയുടെ സൈറ്റേഷന്‍ ഓഫ് ഡിസ്റ്റിംക്ഷനും ലഭിച്ചു.

സ്വാതന്ത്ര്യ സമരത്തില്‍ അവര്‍ സജീവമായി പങ്കെടുത്തിരുന്നു. കുട്ടിയായിരിക്കെ 'ബാല്‍ ചര്‍ക്ക സംഘും' 1930ല്‍ നിസ്സഹകരണ പ്രസ്ഥാനത്തില്‍ കോണ്‍ഗ്രസിനു സഹായമേകാന്‍ കുട്ടികളുടെ 'വാനരസേന'യും രൂപീകരിച്ചു. 1942ല്‍ അവര്‍ അറസ്റ്റ് ചെയ്യപ്പെട്ടു. ഡെല്‍ഹിയില്‍ 1947ല്‍ കലാപമുായ സ്ഥലങ്ങളില്‍ സമാധാനത്തിന്റെ സന്ദേശവുമായി പ്രവര്‍ത്തനം നടത്തിയിട്ടു്. ഗാന്ധിജിയുടെ മേല്‍നോട്ടത്തിലായിരുന്നു പ്രവര്‍ത്തനം.

1942 മാര്‍ച്ച് 26ന് ഫിറോസ് ഗാന്ധിയുമായുള്ള വിവാഹം നടന്നു. രണ്ടു മക്കളാണ് അവര്‍ക്കുള്ളത്. 1955ല്‍ ശ്രീമതി ഗാന്ധി കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയംഗവും കേന്ദ്ര തെരഞ്ഞെടുപ്പു സമിതിയംഗവുമായി. എ.ഐ.സി.സിയുടെ ദേശീയോദ്ഗ്രഥന കൗണ്‍സില്‍ ചെയര്‍പേഴ്സണ്‍, ഓള്‍ ഇന്ത്യ യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ്, എ.ഐ.സി.സി. വനിതാവിഭാഗം പ്രസിഡന്റ് പദവികള്‍ വഹിച്ചിട്ടു്. 1959 മുതല്‍ 1960 വരെയും പിന്നീട് 1978 ജനുവരി മുതലും അവര്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പ്രസിഡന്റായിരുന്നു.

 1964 മുതല്‍ 1966 വരെ വാര്‍ത്താവിതരണ, പ്രക്ഷേപണ വകുപ്പു മന്ത്രിയായിരുന്നു. 1966 ജനുവരി മുതല്‍ 1977 മാര്‍ച്ച് വരെ പ്രധാനമന്ത്രിപദം അലങ്കരിച്ചു. 1967 സെപ്റ്റംബര്‍ മുതല്‍ 1977 മാര്‍ച്ച് വരെ ആണവോര്‍ജ വകുപ്പു മന്ത്രികൂടിയായിരുന്നു അവര്‍. 1967 സെപ്റ്റംബര്‍ അഞ്ചു മുതല്‍ 1969 ഫെബ്രുവരി 14 വരെ വിദേശകാര്യ വകുപ്പിന്റെ അധികച്ചുമതല വഹിച്ചു. 1970 ജൂണ്‍ മുതല്‍ 1973 നവംബര്‍ വരെ ആഭ്യന്തരവകുപ്പും കൈകാര്യം ചെയ്തത് ശ്രീമതി ഗാന്ധിയായിരുന്നു. 1972 ജൂണ്‍ മുതല്‍ 1977 മാര്‍ച്ച് വരെ ബഹിരാകാശവകുപ്പിന്റെ ചുമതലയും വഹിച്ചു. 1980 ജനുവരി മുതല്‍ പല്‍നിംങ് കമ്മീഷന്‍ ചെയര്‍ പേഴ്സണായി പ്രവര്‍ത്തിച്ചു. 1980 ജനുവരി 14ന് അവര്‍ വീണ്ടും പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടു.

ഒരു വ്യക്തിയുടെ പ്രവര്‍ത്തനങ്ങളും താല്‍പര്യങ്ങളും വേറിട്ടുനില്‍ക്കുതല്ലെന്നു വിശ്വസിച്ച അവര്‍ ജീവിതത്തെ സമഗ്രതയോടെയായിരുന്നു വീക്ഷിച്ചിരുന്നത്. ജീവിതവുമായി ബന്ധപ്പെട്ട പല മേഖലകളിലും അവര്‍ സജീവ താല്‍പര്യമെടുത്തിരുന്നു.

 സിഖ് വംശത്തില്‍ പെട്ടവര്‍ക്കെതിരെ പ്രതികാര ലക്ഷ്യത്തോടെ നടത്തിയ ആക്രമണങ്ങളാണ് സിഖ് വിരുദ്ധ കലാപം എന്നറിയപ്പെടുന്നത്. ഈ കലാപം സൃഷ്ടിക്കുകയും നയിക്കുകയും ചെയ്തത് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ് ആണ്. ഒരു വന്‍മരം വീഴുമ്പോള്‍ സമീപപ്രദേശങ്ങളെ അത് ബാധിച്ചേക്കാം എന്ന രാജീവ് ഗാന്ധിയുടെ പ്രസ്താവന, അദ്ദേഹത്തിന്റെ അറിവോടെയാണ് ഈ കലാപം നടന്നത് എന്നതിനുള്ള തെളിവായി ചൂണ്ടിക്കാണിക്കപ്പെടുന്നു. ക്രമസമാധാന പാലനം നിലക്കപ്പെട്ട അവസ്ഥയില്‍ അക്രമികള്‍ സിഖുകാരുടെ കച്ചവട സ്ഥാപനങ്ങളും വീടുകളും കൊള്ളയടിക്കുകയും തീവെച്ച് നശിപ്പിക്കുകയും ചെയ്തു. ഡല്‍ഹിയിലും സമീപപ്രദേശങ്ങളിലും അരങ്ങേറിയ കലാപത്തില്‍ ഏതാണ്ട് 3100 പേര്‍ മരിച്ചു. 

സിഖ് വംശജര്‍ കൂട്ടമായി താമസിച്ചിരുന്ന പ്രദേശത്താണ് അക്രമം കൂടുതലായി അരങ്ങേറിയത്. അക്രമത്തെത്തുടര്‍ന്ന് ഏതാണ്ട് 20000 ഓളം ആളുകള്‍ ഡല്‍ഹി വിട്ട് ഓടിപ്പോയിയെന്ന് സര്‍ക്കാരിന്റെ ഔദ്യോഗിക രേഖകള്‍ പറയുമ്പോള്‍, ചുരുങ്ങിയത് ആയിരത്തോളം ആളുകള്‍ക്ക് വീടുള്‍പ്പടെ നഷ്ടപ്പെട്ടുവെന്ന് പീപ്പിള്‍ യൂണിയന്‍ ഫോര്‍ സിവില്‍ ലിബര്‍ട്ടീസ് എന്ന സംഘടന നടത്തിയ പഠനങ്ങള്‍ കാണിക്കുന്നു. വ്യക്തമായ പദ്ധതിപ്രകാരം നടത്തിയ ഒരു കലാപമായിരുന്നു ഇതെന്ന് മാധ്യമങ്ങളും, മനുഷ്യാവകാശ സംഘടനകളും വിശ്വസിക്കുന്നു. കലാപത്തിനുത്തരവാദികളായവരെ നേരാവണ്ണം നിയമത്തിനു മുന്നില്‍ കൊണ്ടുവരാതിരുന്ന സര്‍ക്കാരിന്റെ നിസ്സംഗത ഖാലിസ്ഥാന്‍ മൂവ്‌മെന്റ് പോലുള്ള വിപ്ലവപ്രസ്ഥാനങ്ങളിലേക്ക് സിഖുക്കാരെ അടുപ്പിച്ചു. 1984 ലെ കലാപം, സിഖ് വംശത്തിനുനേരെ നടന്ന ഒരു നരഹത്യയായിരുന്നു എന്നാണ് അകാല്‍ തക് എന്ന സംഘടന ആരോപിക്കുന്നത്.

1984 ഒക്ടോബര്‍ 31-ന് ഇന്ത്യന്‍ പ്രധാനമന്ത്രിയായിരുന്ന ശ്രീമതി ഇന്ദിരാഗാന്ധി സിഖുകാരായ സത്വന്ത് സിംഗ്, ബിയാന്ത് സിംഗ് എന്നീ രണ്ട് അംഗരക്ഷകരാല്‍ വെടിയേറ്റ് വധിക്കപ്പെട്ടു. സിഖുകാരുടെ പുണ്യസ്ഥലമായ സുവര്‍ണ്ണക്ഷേത്രത്തിലെ 'ഓപ്പറേഷന്‍ ബ്ലൂസ്റ്റാര്‍' എന്നറിയപ്പെടുന്ന സൈനിക നടപടിക്കുള്ള പ്രതികാരമായിരുന്നു ഇന്ദിരാഗാന്ധിയുടെ വധം. ഈ ദിനം രാജ്യത്ത് ആചരിക്കുന്ന പുനരര്‍പ്പണദിനങ്ങളില്‍ ഒന്നാണ്.


 



from Anweshanam | The Latest News From India https://ift.tt/2Q8AHdS
via IFTTT