Breaking

Wednesday, October 31, 2018

ഉമ്മൻ ചാണ്ടിക്ക് ഇന്ന് 75 വയസ്സ്; ആഘോഷങ്ങളില്ലാതെ ഈ ജന്മദിനവും തിരക്കോടുതിരക്ക്

യാത്രകളും ജനക്കൂട്ടവും ഒഴിയാത്ത നേതാവിന് ഇന്ന് 75 വയസ്സ് തികയുന്നു. മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ സംബന്ധിച്ച് ഈ ദിവസവും എന്നത്തേയും പോലെ. എഴുപത്തഞ്ചാം പിറന്നാളിന്റെ ആഘോഷങ്ങളൊന്നും കോട്ടയത്തെ പുതുപ്പള്ളിയിൽ ഹൗസിൽ ഇന്നില്ല. ഇത്രയും കാലത്തിനിടയ്ക്ക് ഇതുവരെ പിറന്നാളാഘോഷങ്ങൾ ഒന്നും ഉണ്ടായിട്ടില്ലെന്ന് ഉമ്മൻ ചാണ്ടി പറയുന്നു. പാർട്ടി പ്രവർത്തകരും സുഹൃത്തുക്കളും ഫോണിൽ ആശംസ അറിയിക്കും. ഇന്നും പതിവുപോലെ ഔദ്യോ​ഗിക തിരക്കുകളിലായിരിക്കുമെന്നും ഉമ്മൻ ചാണ്ടി പറയുന്നു. 

രാവിലെ തിരുവനന്തപുരത്തെ പുതുപ്പള്ളി ഹൗസിൽ കുടുംബാംഗങ്ങൾക്കൊപ്പം പ്രാതൽ കഴിക്കുന്നതിൽ മിക്കവാറും പിറന്നാൾ ആഘോഷം ഒതുങ്ങും. കേക്കുമുറിക്കൽ പോലുള്ള ആഘോഷങ്ങൾ വീട്ടിലും ഇല്ല. ഭാര്യ മറിയാമ്മയും മക്കളായ മറിയയും ചാണ്ടി ഉമ്മനും രാവിലെ പള്ളിയിൽ പോകുന്നുണ്ട്. ഉമ്മൻ ചാണ്ടി കൊല്ലത്തു യുഡിഎഫ് പൊതുസമ്മേളനത്തിൽ പങ്കെടുക്കും.

പുതുപ്പള്ളി കാരോട്ട വള്ളക്കാലിൽ കെ.ഒ. ചാണ്ടിയുടെയും ബേബിയുടെും മകനായി 1943 ഒക്ടോബർ 31നാണു ജനനം. പുതുപ്പള്ളി സെന്റ് ജോർജ്ജ് ഹൈസ്കൂൾ, കോട്ടയം സിഎംഎസ് കോളേജ്, ചങ്ങനാശ്ശേരി എസ്ബി കോളേജ്, എറണാകുളം ലോ കോളേജ് എന്നിവിടങ്ങളിൽ‌ പഠനം. കെഎസ് യുവിലൂടെ സജീവ രാഷ്ട്രീയത്തിലേക്ക്. നിയമസഭയിൽ നാൽപത്തിയെട്ട് വർഷം പൂർത്തിയാക്കാനൊരുങ്ങുകയാണ് ഉമ്മൻ ചാണ്ടി.  നിലവിൽ ആന്ധ്രയുടെ ചുമതലയുളള എഐസിസി ജനറൽ സെക്രട്ടറിയായ ഇദ്ദഹം രണ്ട് വട്ടം കേരളത്തിന്റെ മുഖ്യമന്ത്രി പദവിയിലുണ്ടായിരുന്നു.   



from Anweshanam | The Latest News From India https://ift.tt/2Rp9NPd
via IFTTT