Breaking

Tuesday, October 2, 2018

ഗാ​ന്ധി​ജി​യു​ടെ അ​ഹിം​സ സന്ദേ​ശം ഉ​യ​ർ​ത്തി​പ്പി​ടി​ക്കാ​ൻ ലക്ഷ്യമിട്ട് കോൺഗ്രസ്; പ്ര​വ​ർ​ത്ത​ക സ​മി​തി ഇന്ന് വാ​ർ​ധ​യി​ൽ

കോ​ൺ​ഗ്ര​സ്​ പ്ര​വ​ർ​ത്ത​ക സ​മി​തി ഇന്ന് വാ​ർ​ധ​യി​ൽ സമ്മേളി​ക്കും. ബി.​ജെ.​പി​യു​ടെ അ​സ​ഹി​ഷ്​​ണു​തയും ഫാസിസവും നിറഞ്ഞ രാ​ഷ്​​ട്രീ​യ​ത്തി​നു ബ​ദ​ലാ​യി ഗാ​ന്ധി​ജി​യു​ടെ അ​ഹിം​സ സന്ദേ​ശം ഉ​യ​ർ​ത്തി​പ്പി​ടി​ക്കാ​ൻ ലക്ഷ്യമിട്ടാണ് ഗാന്ധി ജയന്തി ദിനത്തിൽ കോ​ൺ​ഗ്ര​സ് വാ​ർ​ധ​യി​ൽ പ്രവർത്തക സമിതി കൂടുന്നത്. പാ​ർ​ട്ടി അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി വാ​ർ​ധ​യി​ലെ സേ​വാ​ഗ്രാ​മി​ൽ ഉ​ണ്ടാ​വും. 

ലോ​ക്​​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​ൺ​ഗ്ര​സ്​ ബി.​ജെ.​പി​ക്കും  മോ​ദി​സ​ർ​ക്കാ​റി​നു​മെ​തി​രെ ​മു​ന്നോ​ട്ടു വെ​ക്കു​ന്ന രാ​ഷ്​​ട്രീ​യ സ​ന്ദേ​ശ​ത്തി​ന്റെ പ്ര​ഖ്യാ​പ​നം വാ​ർ​ധ പ്ര​വ​ർ​ത്ത​ക സ​മി​തി യോ​ഗ​ത്തി​ൽ ഉ​ണ്ടാ​വും. മ​ഹാ​ത്​​മ ഗാ​ന്ധി​യു​ടെ 150ാം ജ​ന്മ​വാ​ർ​ഷി​ക വേ​ള​യി​ലാ​ണ്​ കോ​ൺ​ഗ്ര​സ്​ പ്ര​ത്യേ​ക പ്ര​വ​ർ​ത്ത​ക സമിതി കൂടുന്നത്. സേ​വാ​ഗ്രാം ആ​ശ്ര​മ​ത്തി​ൽ പ്രാ​ർ​ഥ​ന യോ​ഗ​വും സം​ഘ​ടിപ്പി​ച്ചി​ട്ടു​ണ്ട്.

ക്വി​റ്റി​ന്ത്യ പ്ര​സ്​​ഥാ​ന​ത്തി​ന്​ തു​ട​ക്കം കു​റി​ക്കു​ന്ന പ്ര​മേ​യം 1942 ജൂ​ലൈ 14ന്​ ​സേ​വാ​​ഗ്രാ​മി​ൽ ചേ​ർ​ന്ന ഇ​ന്ത്യ​ൻ നാ​ഷ​ന​ൽ കോ​ൺ​ഗ്ര​സ്​ പ്ര​വ​ർ​ത്ത​ക സ​മി​തി​യി​ലാ​ണ്​ ഉ​ണ്ടാ​യ​ത്. 



from Anweshanam | The Latest News From India https://ift.tt/2zKvXW0
via IFTTT