Breaking

Wednesday, October 31, 2018

മന്ത്രി മാത്യു ടി. തോമസി​ന്റെ ഗൺമാൻ വെടിയേറ്റ് മരിച്ച നിലയിൽ

തിരുവനന്തപുരം: ജലവിഭവ മന്ത്രി മാത്യു ടി. തോമസി​ന്റെ ഗൺമാൻ വെടിയേറ്റ് മരിച്ച നിലയിൽ. കടയ്ക്കൽ ചരിപ്പറമ്പ് സ്വദേശി സുജിത്താണ് മരിച്ചത്. സർവ്വീസ് ഗൺ ഉപയോഗിച്ച് വീടിനുള്ളിൽ ആത്മഹത്യ ചെയ്യുകയായിരുന്നെന്ന് കരുതുന്നു. കൈയിലെ ഞരമ്പ്​ മുറിച്ച നിലയിലാണ്​. ആത്​മഹത്യയുടെ കാരണം വ്യക്​തമല്ല. കഴിഞ്ഞ ദിവസവും മന്ത്രിക്കൊപ്പം ഗൺമാൻ ഉണ്ടായിരുന്നു. 

 മൃതദേഹം കടയ്ക്കൽ താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ് മോർട്ടത്തിനായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റും. ഔദ്യോഗികമായി പ്രശ്നങ്ങളുണ്ടായിരുന്നില്ലെന്നും വ്യക്തിപരമായ പ്രശ്നങ്ങളായിരിക്കാം ആത്മഹത്യയ്ക്ക് കാരണമെന്നും മന്ത്രി മാത്യു ടി.തോമസ് മാധ്യമങ്ങളോട് പറഞ്ഞു.

കഴിഞ്ഞ രണ്ടുവര്‍ഷമായി മാത്യു ടി. തോമസി​​​​ന്റെ ഗണ്‍മാനായിരുന്നു. തിരുവനന്തപുരം എആര്‍ ക്യാമ്പിലെ പൊലീസുകാരനാണ്. കടയ്ക്കല്‍ പൊലീസ് എത്തി പരിശോധനകള്‍ ആരംഭിച്ചു. 



from Anweshanam | The Latest News From India https://ift.tt/2ERRxfT
via IFTTT