Breaking

Wednesday, October 31, 2018

അമേരിക്കയില്‍ ജനിക്കുന്ന വിദേശികളുടെ കുട്ടികള്‍ക്ക് പൗരത്വം ലഭിക്കില്ലെന്ന് ട്രംപ്‌

വാഷിങ്ടൺ: അമേരിക്കയിൽ ജനിക്കുന്ന കുട്ടികൾക്ക് പൗരത്വം അവകാശമാക്കുന്ന നിയമത്തിൽ മാറ്റംവരുത്താനൊരുങ്ങി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. രാജ്യത്ത് ജനിക്കുന്ന വിദേശികളുടെ കുട്ടികളെഅമേരിക്കൻ പൗരൻമാരായി കണക്കാക്കുന്ന നിലവിലെ നിയമത്തിനാണ് ഭേദഗതി വരുത്തുന്നത്.പ്രത്യേക എക്സിക്യൂട്ടീവ് ഓർഡറിലൂടെ നിയമം മാറ്റാൻതയ്യാറെടുക്കുന്നതായി ഒരു അമേരിക്കൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ട്രംപ് വ്യക്തമാക്കി. അമേരിക്കയിൽ ജനിക്കുന്ന അമേരിക്കക്കാരല്ലാത്തവരുടെയും അഭയാർഥികളുടെയുംകുട്ടികൾക്ക് അമേരിക്കൻ പൗരത്വം ലഭിക്കുംവിധമാണ് നിലവിലുള്ള നിയമം. അമേരിക്കൻ ഭരണഘടനയുടെ 14-ാം ഭേദഗതിയിൽ നിർദേശിക്കുന്ന ഈ അവകാശം എടുത്തുകളഞ്ഞുകൊണ്ട് നിയമഭേദഗതി വരുത്താനാണ് ട്രംപ് സർക്കാർ ഉദ്ദേശിക്കുന്നതെന്നാണ് റിപ്പോർട്ട്. നിയമഭേദഗതിക്കുള്ള നീക്കം പുതിയനിയമ പോരാട്ടങ്ങൾക്കും രാഷ്ട്രീയ പ്രതിഷേധങ്ങൾക്കും ഇടയാക്കുമെന്നാണ് കരുതുന്നത്.ഭരണഘടനാ ഭേദഗതിക്ക് പാർലമെന്റിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം ആവശ്യമാണ്. എന്നാൽ ഇതില്ലാതെ തന്നെ പ്രസിഡന്റിന്റെ അധികാരം ഉപയോഗിച്ച്എക്സിക്യൂട്ടീവ് ഓർഡറിലൂടെഭേദഗതി കൊണ്ടുവരാൻ സാധിക്കുമെന്നും ഇക്കാര്യം നിയമവിദഗ്ധരുമായി സംസാരിച്ചതായും ട്രംപ് വ്യക്തമാക്കി. അമേരിക്കയിലേക്കുള്ള കുടിയേറ്റം തടയുന്നതിന് ട്രംപ് ഭരണകൂടം നിയമഭേദഗതിയിലൂടെയും നയവ്യതിയാനങ്ങളിലൂടെയും ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ഇതിന്റെ ഭാഗമായി നിരവധി മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളിൽനിന്നുള്ളവർക്ക് യാത്രാവിലക്കും കുടിയേറ്റക്കാരെ കുട്ടികളിൽനിന്ന് വേർപെടുത്തി പാർപ്പിക്കുന്നതും അടക്കമുള്ള നടപടികൾ സ്വീകരിച്ചിരുന്നു. ഇതിന്റെ തുടർച്ചയായാണ് പുതിയ നീക്കമെന്നാണ് റിപ്പോർട്ട്.


from mathrubhumi.latestnews.rssfeed https://ift.tt/2ERtoGl
via IFTTT