Breaking

Wednesday, October 31, 2018

കേന്ദ്രസര്‍ക്കാരിന്റേത് അനാവശ്യ ഇടപെടലുകള്‍ ; റിസര്‍വ്വ് ബാങ്ക് ഗവര്‍ണര്‍ രാജിക്കൊരുങ്ങുന്നു

ന്യൂഡൽഹി: റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യാ ഗവർണർ ഊർജിത് പട്ടേൽ രാജിക്കൊരുങ്ങുന്നതായി സൂചന. കേന്ദ്രസർക്കാരിന്റെ ഇടപെടലുകളെത്തുടർന്നുണ്ടായ അതൃപ്തിയാണ് കാരണമെന്ന് അഭ്യൂഹങ്ങളുണ്ട്. സർക്കാരിനെ അദ്ദേഹം അതൃപ്തി അറിയിച്ചതായാണ് വിവരം. ആർബിഐ നിയമം സെക്ഷൻ 7 പ്രയോഗിക്കുന്നതിനെതിരെയുള്ള പ്രതിഷേധമാണ് രാജി തീരുമാനത്തിലേക്ക് നയിച്ചതെന്നും സൂചനകളുണ്ട്. പൊതുതാല്പര്യ പ്രകാരം ആർബിഐയുടെ പ്രവർത്തനങ്ങളിൽ ഇടപെടാൻ സർക്കാരിനെ അനുവദിച്ചുകൊണ്ടുള്ള വകുപ്പാണ് ആർബിഐ നിയമം സെക്ഷൻ 7. ഇതിന്റെ പേരിൽ സർക്കാർ അനാവശ്യമായി റിസർവ്വ് ബാങ്കിന്റെ പ്രവർത്തനങ്ങളിൽ ഇടപെടുന്നു എന്നാണ് ഊർജിതിന്റെ പരാതി. രാജി സംബന്ധിച്ച സ്ഥിരീകരണം ഊർജിതിന്റെയോ ധനമന്ത്രാലയത്തിന്റെയോ ഭാഗത്ത് നിന്ന് ലഭിച്ചിട്ടില്ല. റിസർവ്വ് ബാങ്കും കേന്ദ്രസർക്കാരും തമ്മിലുള്ള ശീതസമരം തുറന്ന പോരിലേക്ക് എന്നിച്ചത് ധനമന്ത്രി അരുൺ ജയ്റ്റ്ലിയുടെ കഴിഞ്ഞ ദിവസത്തെ പ്രസ്താവനയാണ്. ബാങ്കുകളുടെ കിട്ടാക്കടം വർധിച്ചതിന്റെ ഉത്തരവാദിത്തം റിസർവ്വ് ബാങ്കിനാണ് എന്നായിരുന്നു ജയ്റ്റ്ലിയുടെ വിമർശനം. റിസർവ്വ് ബാങ്കിന്റെ സ്വതന്ത്രമായ പ്രവർത്തനാധികാരത്തിൽ കൈകടത്താൻ കേന്ദ്രസർക്കാൻ ശ്രമം നടത്തുന്നുവെന്ന് ആർബിഐ ഡെപ്യൂട്ടി ഗവർണർ വീരൽ ആചാര്യ നേരത്തെ അഭിപ്രായപ്പെട്ടിരുന്നു.


from mathrubhumi.latestnews.rssfeed https://ift.tt/2PvzkZF
via IFTTT