Breaking

Wednesday, October 31, 2018

 വല്ലഭായ് പട്ടേലിന്‍റെ ‘ഏകതാപ്രതിമ’ പ്രധാനമന്ത്രി അനാവരണം ചെയ്തു 

ലോകത്തിലെ ഏറ്റവും പൊക്കമുള്ള സർദാർ വല്ലഭായ് പട്ടേലിന്‍റെ ‘ഏകതാപ്രതിമ’ പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് സമർപ്പിച്ചു.  ഇന്ത്യയെ ഈ വിധത്തിൽ ഒന്നിച്ചുചേർത്ത, പട്ടേലിന്റെ കാല്‍ചുവട്ടിൽ നമിക്കുന്നതായും, ഈ ഐക്യം നമ്മള്‍ നിലനിർത്താൻ ബാധ്യസ്ഥരാണെന്നും പ്രധാനമന്ത്രി പറഞ്ഞു. അഹമ്മദാബാദിൽനിന്ന് 200കിലോമീറ്റർ അകലെ, വഡോദര-നർമദഡാം ഹൈവേയ്ക്ക് സമീപം കെവാദിയയിലാണ് പ്രതിമ.

തനിക്കു മാത്രമല്ല,ലോകത്തിലെ എല്ലാ ഇന്ത്യക്കാർക്കും അഭിമാനകരമായ നിമിഷമാണിതെന്നു അദ്ദേഹം പറഞ്ഞു.ഇന്ത്യയിലെ വിനോദസഞ്ചാരമേഖലയു‍ടെ മുഖമാകുമെന്ന് കണക്കാക്കുന്ന ഇവിടെ നിർമിച്ച, മ്യൂസിയം, ഫുഡ്കോർട്ട്, 17കിലോമീറ്റർ ഉദ്യാനം എന്നിവയുടെ ഉദ്ഘാടനവും മോദി നിർവഹിച്ചു. ബിജെപി അധ്യക്ഷൻ അമിത്ഷാ, ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാനി തുടങ്ങിയവരും ചടങ്ങിൽ സംബന്ധിച്ചു.

അ​തേ​സ​മ​യം, ന​ർ​മ​ദ​യി​ലെ കേ​വാ​ഡി​യി​ൽ വ​ൻ​തോ​തി​ൽ ആ​ദി​വാ​സി​ക​ളെ കു​ടി​യൊ​ഴി​പ്പി​ച്ചാ​ണ്​ 3000 കോ​ടി രൂ​പ ചെ​ല​വി​ട്ട്​ ലോ​ക​ത്തെ ഏ​റ്റ​വും വ​ലി​യ പ്ര​തി​മ കേ​ന്ദ്ര സ​ർ​ക്കാ​ർ നി​ർ​മി​ച്ചി​രി​ക്കു​ന്ന​തെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി ആ​ദി​വാ​സി, ക​ർ​ഷ​ക പ്ര​ക്ഷോ​ഭ​ങ്ങ​ൾ ശ​ക്​​ത​മാ​യി. പ്ര​തി​മ അ​നാ​വ​ര​ണം ചെ​യ്യു​ന്ന ബു​ധ​നാ​ഴ്​​ച ത​ങ്ങ​ളു​ടെ 72 ഗ്രാ​മ​ങ്ങ​ളി​ൽ മുഴുവൻ വീടുകളും മരണവീടായി ആചരിക്കാനാണ് ഇവരുടെ തീരുമാനം. ഭക്ഷണം പാകം ചെയ്യാതെ ദുഖം ആചരിച്ച് പ്രതിഷേധിക്കുമെന്ന് ഗോ​ത്ര​വ​ർ​ഗ നേ​താ​വ്​ ഡോ. ​പ്ര​ഫു​ൽ വാ​സ​വ പ​റ​ഞ്ഞു. ​ഗോത്രസമൂഹത്തിന്റെ സ്ഥലത്ത് പ്രതിമ നിർമ്മിച്ചതല്ലാതെ ഇവർക്ക് പുനരധിവാസ സൗകര്യങ്ങളോ ജോലിയോ സർക്കാർ നൽകിയിട്ടില്ല. അതിനെ തുടർന്നാണ് പ്രതിഷേധം. 

പട്ടേൽസമരനേതാവ് ഹാർദിക്പട്ടേലും പ്രതിഷേധംപ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ  ഈ പ്രതിഷേധങ്ങളെ മുഖവിലയ്ക്കെടുക്കാത്ത ബിജെപി, വിനോദസഞ്ചാര സാധ്യതയ്ക്ക് അപ്പുറം, ആധുനിക ഇന്ത്യയുടെ പിതാവായി പട്ടേലിനെ പ്രതിഷ്ഠിക്കാനുള്ള ശ്രമമായാണ് പദ്ധതിയെ നടപ്പാക്കിയിരിക്കുന്നത്..
 



from Anweshanam | The Latest News From India https://ift.tt/2yGKst0
via IFTTT