Breaking

Wednesday, October 31, 2018

തൃശൂര്‍ - ഷൊര്‍ണൂര്‍ റെയില്‍ പാതയില്‍ നവംബര്‍ 15 വരെ നിയന്ത്രണം; ട്രെയിനുകൾ വൈകിയോടും

തൃശൂര്‍ ഷൊര്‍ണൂര്‍ റെയില്‍ പാതയില്‍ നവംബര്‍ 1 മുതല്‍ 15 വരെ ട്രെയിന്‍ ഗതാഗതത്തിനു നിയന്ത്രണം.  വടക്കാഞ്ചേരി, മുളങ്കുന്നത്തുക്കാവ് റെയില്‍വേ സ്റ്റേഷനുകളില്‍ ട്രാക്ക് നവീകരണം നടക്കുന്നതിനാലാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. ട്രെയിനുകളുടെ സമയം പുനഃക്രമീകരിക്കുയും ഏതാനും ട്രെയിനുകൾ റദ്ദാക്കുകയും ചെയ്‌തിട്ടുണ്ട്‌.

നവംബർ  1, 3, 4, 5, 8, 10, 11, 12, 15 എന്നീ ദിവസങ്ങളാണു ട്രെയിന്‍ ഗതാഗതം പുനക്രമീകരിച്ചിരിക്കുന്നത്. ഈ ദിവസങ്ങളില്‍ ഏതാനും ട്രെയിനുകളും റദ്ദാക്കിയിട്ടുണ്ട്. 56605 കോയമ്പത്തൂര്‍ തൃശൂര്‍ പാസഞ്ചറും 56603 തൃശൂര്‍ കണ്ണൂര്‍ പാസഞ്ചറും ഈ ദിവസങ്ങളില്‍ തൃശൂര്‍ ഷൊര്‍ണൂര്‍ സെക്ഷനില്‍ ഭാഗികമായി റദ്ദാക്കി. 

16348 മംഗലാപുരം തിരുവനന്തപുരം എക്‌സ്പ്രസ് ഷൊര്‍ണൂര്‍ വള്ളത്തോള്‍ നഗര്‍ സെക്ഷനില്‍ ഒന്നര മണിക്കൂറോളം പിടിച്ചിടും. പ്രതിവാര എക്സപ്രസ് ട്രെയിനുകളായ 16360 പട്ന എറണാകുളം, 16311 ശ്രീഗംഗാനഗര്‍ കൊച്ചുവേളി എന്നിവ നാളെയും 8,15 തീയതികളിലും ഒന്നര മണിക്കൂര്‍ വൈകും.

16335 ഗാന്ധിധാം നാഗര്‍കോവില്‍ എക്‌സ്പ്രസ് 3, 10 തീയതികളില്‍ 2 മണിക്കൂര്‍ വള്ളത്തോള്‍ നഗറില്‍ പിടിച്ചിടും.16337 ഒക്ഖ എറണാകുളം എക്‌സ്പ്രസും 22634 നിസാമുദ്ദീന്‍ തിരുവനന്തപുരം എക്‌സ്പ്രസും 4, 11 തീയതികളില്‍ 2 മണിക്കൂര്‍ വൈകും.19260 ഭാവ്നഗര്‍ കൊച്ചുവേളി എക്‌സ്പ്രസ് 5, 12 തീയതികളില്‍ 2 മണിക്കൂര്‍ വള്ളത്തോള്‍ നഗറില്‍ പിടിച്ചിടും.07115 ഹൈദരാബാദ് കൊച്ചുവേളി സ്പെഷല്‍ ട്രെയിന്‍ 4, 11 തീയതികളില്‍ പാലക്കാട് ഡിവിഷനില്‍ ഒരു മണിക്കൂര്‍ പിടിച്ചിടും.



from Anweshanam | The Latest News From India https://ift.tt/2RobRHb
via IFTTT