Breaking

Wednesday, October 31, 2018

 ക്രിക്കറ്റ് താരങ്ങളെ വരവേറ്റ് അനന്തപുരി

തിരുവനന്തപുരം:തലസ്ഥാന നഗരിയിലേക്ക് എത്തിയ  ഇന്ത്യയുടെയും വെസ്റ്റ് ഇന്‍ഡീസിന്‍റെയും താരങ്ങള്‍ക്ക് കേളത്തിലേക്കുള്ള സ്വീകണം  പ്രൗഢഗംഭീരമായാണ് ഹോട്ടല്‍ നടത്തിയത്. കേരള സ്റ്റൈലില്‍ പാഞ്ചാരിമേളവും അത്തപ്പൂക്കളവും ഒരുക്കി. ഒപ്പം ഉത്തരേന്ത്യന്‍ സ്റ്റൈലില്‍ തിലകം ചാര്‍ത്തിയാണ് താരങ്ങളെ വരവേറ്റത്.

കഴിഞ്ഞവര്‍ഷം വന്നപ്പോള്‍ നല്‍കിയ വിഭവങ്ങളില്‍ നിന്ന് വ്യത്യസ്ഥമായി പൂര്‍ണമായും കേരള വിഭവങ്ങളുടെ പരീക്ഷണമാണ് നടത്താന്‍ ഉദ്ദേശിക്കുന്നത്. ഞണ്ടും കൊഞ്ചും കരിമീനുമടക്കമുള്ള മീന്‍ വിഭവങ്ങളാവും പ്രധാനമായും ഉണ്ടാകുക. അപ്പവും പുട്ടും പൊറോട്ടയും കപ്പയും പരീക്ഷിക്കും. ചിക്കന്‍, വെജിറ്റബിള്‍ സൂപ്പ് എന്നിവയെല്ലാം താരങ്ങള്‍ക്കായി ഒരുങ്ങുന്നുണ്ട്.  ഇന്ത്യൻ ടീമിനായി കോവളത്തെ ലീലാ റാവിസ് ഹോട്ടലിൽ ഇത്തവണ ഒരുക്കിയിരിക്കുന്ന സ്പെഷ്യൽ വിഭവം എക്സിക്യൂട്ടിവ് ഷെഫ് സഞ്ജയ് നേരത്തെ വെളിപ്പെടുത്തിയിരുന്നു.
 



from Anweshanam | The Latest News From India https://ift.tt/2qisF70
via IFTTT