Breaking

Wednesday, October 31, 2018

ഓള്‍ ഇന്ത്യാ റേഡിയോയിലും മീടൂ; ലൈംഗികാരോപണം നടത്തിയത് 9 പേര്‍ 

ന്യൂഡല്‍ഹി:  മദ്ധ്യപ്രദേശ് ഷഹ്‌ദോല്‍ സ്‌റ്റേഷന്‍ അസിസ്റ്റന്റെ് ഡയറക്ടര്‍ രത്‌നകര്‍ഭാതിയക്കെതിരേ ലൈംഗികാരോപണം നടത്തിയവര്‍ പുറത്തായി. ഓള്‍ ഇന്ത്യാ റേഡിയോയില്‍ പരാതിക്കാരായ 9 പേര്‍ക്കെതിരെയാണ് പരാതി കൊടുത്തത്. ജോലിയില്‍ നിന്നും പുറത്തായവര്‍ ഇദേഹത്തിനെതിരേ പീഡനത്തിന് പോലീസില്‍ പരാതി നല്‍കി.

ഒരു വര്‍ഷം മുമ്പ് ആരോപണം ഓള്‍ഇന്ത്യാ റേഡിയോയിലെ ആഭ്യന്തര പരാതികമ്മറ്റി ശരി വെയ്ക്കുകയും ഭാരതി കുറ്റക്കാരനെന്ന് കണ്ടെത്തിയെങ്കിലും റേഡിയോയുടെ ഡല്‍ഹി ഹെഡ്ക്വാര്‍ട്ടേഴ്സില്‍ അദ്ദേഹം സ്ഥാനത്ത് തുടരുകയായിരുന്നു. സമാനരീതിയില്‍ ലൈംഗികാരോപണം ധര്‍മ്മശാല, ഒബ്രാ, സാഗര്‍, രാംപൂര്‍, കുരുക്ഷേത്ര, ഡല്‍ഹി സ്റ്റേഷനുകളിലും ഉയര്‍ന്നിരുന്നു.

 അതേമസയം പ്രതിയെ വാണിംഗ് നല്‍കി വെറുതേ വിട്ടപ്പോള്‍ കരാര്‍ ജീവനക്കാരോട് ലീവില്‍ പോകാന്‍ ആഹ്വാനം ചെയ്തെന്നാണ് ജോലിക്കാരുടെ യൂണിയന്‍ പറയുന്നത്. എല്ലാ പരാതിയിലും ആഭ്യന്തര കമ്മറ്റി പരിശോധന നടത്തി വരികയാണെന്നും രത്നാകര്‍ ഭാരതിയെ ഷാദോലില്‍ നിന്നും ഹെഡ് ക്വാര്‍ട്ടേഴ്സിലേക്ക് മാറ്റിയിട്ടുണ്ടെന്നും പറഞ്ഞു. പുറത്താക്കിയ ജീവനക്കാര്‍ കരാര്‍ താല്‍ക്കാലിക അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്നവരാണ്.



from Anweshanam | The Latest News From India https://ift.tt/2qis6Kq
via IFTTT