Breaking

Wednesday, October 31, 2018

ഐഫോണ്‍ ഉപയോഗിച്ച സാംസങ് ബ്രന്‍ഡ് അംബാസിഡര്‍ക്ക്  പിഴ  ചുമത്തി

റഷ്യ: ചാനല്‍ ചര്‍ച്ചക്കിടെ ഐഫോണ്‍ ഉപയോഗിച്ച സാംസങ്  ബ്രാന്‍ഡ് അംബാസിഡറായ ക്‌സീന സോബ്ചാകിക്കാണ് കിട്ടിയത് മുട്ടന്‍ പണി.12 കോടി രൂപയാണ് പിഴയാണ് ചുമത്തിയിരിക്കുന്നത്. പൊതു ചടങ്ങിലും ടെലിവിഷന്‍ പാരിപാടികളിലും സാംസങ് ഗ്യാലക്‌സി നോട്ട് ഉപയോഗിക്കണമെന്നായിരുന്നു സാംസങ്ങുമായി സോബ്ചാകിന്റെ കരാര്‍.

എന്നാല്‍ ഈയിടെ നടന്ന ചര്‍ച്ചയില്‍ ഇവര്‍ ഐഫോണ്‍ ഉപയോഗിച്ചു എന്ന് സോഷ്യല്‍ മീഡിയ കണ്ടെത്തുകയായിരുന്നു. ഇതോടെയാണ് സാംസങ്  ഇവര്‍ക്ക് പിഴ ചുമത്തിയത്. ടിവി ചര്‍ച്ചക്കിടെ ഐഫോണ്‍ എക്‌സ് ഉപയോഗിച്ച സോബ്ചാക്കി സംഭവം പുറത്തറിയാതിരിക്കാന്‍ പേപ്പര്‍ ഉപയോഗിച്ച്  ഫോണ്‍ മറച്ച് പിടിച്ചെങ്കിലും സാമൂഹ്യ മാധ്യമങ്ങളഴില്‍ ദൃശ്യങ്ങള്‍ വൈറലാവുകയായിരുന്നു. റഷ്യയിലെ പ്രമുഖ മാധ്യമ പ്രവര്‍ത്തകയും ടിവി അവതാരകയുമാണ് ക്‌സീന


 



from Anweshanam | The Latest News From India https://ift.tt/2CShXM7
via IFTTT