കോട്ടയം: മകളെയുംകൂട്ടി ശബരിമലയ്ക്ക് പോകാൻ മുഖ്യമന്ത്രി പിണറായി വിജയന് ധൈര്യമുണ്ടോയെന്ന് ബി.ജെ.പി. സംസ്ഥാന ജനറൽ സെക്രട്ടറി എ.എൻ. രാധാകൃഷ്ണൻ. ശബരിമല വിഷയത്തിൽ അയ്യപ്പഭക്തരെ കള്ളക്കേസിൽ കുടുക്കി ജയിലിൽ അടയ്ക്കുന്നെന്നാരോപിച്ച് ബി.ജെ.പി. ജില്ലാകമ്മിറ്റി കോട്ടയം എസ്.പി. ഓഫീസിലേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.ആചാരലംഘനത്തെ അനുകൂലിക്കുന്നെങ്കിൽ അദ്ദേഹം ഇപ്രകാരം ശബരിമലയ്ക്ക് പോകണം. മുഖ്യമന്ത്രി മാടമ്പിയെപ്പോലെയാണ് ജനങ്ങളോട് പെരുമാറുന്നത്. കേരളത്തിൽ അപ്രഖ്യാപിത അടിയന്തരാവസ്ഥയാണ്. മുഖ്യമന്ത്രി എല്ലാ ജില്ലകളിലും പോയി അയ്യപ്പഭക്തരെ വെല്ലുവിളിക്കുന്നു. സി.പി.എമ്മുകാരെ വിളിച്ചുകൂട്ടി നവോത്ഥാന നായകനാകാനുള്ള ശ്രമമാണ് അദ്ദേഹത്തിന്റേതെന്നും രാധാകൃഷ്ണൻ പറഞ്ഞു.
from mathrubhumi.latestnews.rssfeed https://ift.tt/2P0p0cY
via
IFTTT