Breaking

Wednesday, October 31, 2018

റഫാൽ ഇടപാട് കേസ് ഇന്ന് സുപ്രീം കോടതിയിൽ; കേന്ദ്രസർക്കാരിന് നിർണായകം

റഫാല്‍ വിമാന ഇടപാടുമായി ബന്ധപ്പെട്ട കേസ് ഇന്ന് സുപ്രീം കോടതിയിൽ. വിമാന ഇടപാടിനെ കുറിച്ച് കേന്ദ്രം നൽകിയ റിപ്പോർട്ട് ചീഫ് ജസ്റ്റിസ് ബെഞ്ച് പരിശോധിക്കും. പ്രതിരോധ മന്ത്രാലയ രേഖകൾ ഉൾപ്പെടുത്തിയാണ് സുപ്രീം കോടതിയിൽ റിപ്പോർട്ട് സമർ‌പ്പിച്ചിരിക്കുന്നത്. കേസിലെ തുടർനടപടികൾ സർക്കാരിന് നിർണായകമായിരിക്കും. 

അതിനിടയിൽ റഫാല്‍ ഇടപാടില്‍ മോദി സർക്കാറിനെതിരെ ആരോപണവുമായി എച്ച്എഎൽ ജീവനക്കാർ രംഗത്തെത്തിയിരുന്നു. റഫാൽ കരാർ ഇന്ത്യയുടെ എയറോസ്‌പേസ് ഡിഫന്‍സ് ഏജന്‍സിയായ എച്ച്എഎല്ലിന് കൊടുക്കാതെ റിലയന്‍സിന് നൽകി എന്നതാണ് ആരോപണം. 

ബംഗളൂരുവില്‍ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് വിമർശനവുമായി ജീവനക്കാർ രംഗത്തെത്തിയത്. സുപ്രീം കോടതി വിധി മോദി സര്‍ക്കാരിന് നിര്‍ണായകമായിരിക്കുമെന്ന് കരുതുന്നു. റഫാൽ ഇടപാടിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട്  അഡ്വക്കേറ്റ് പ്രശാന്ത് ഭൂഷൺ ഹൈക്കോടതിയെ സമീപിച്ചിരുന്നു. 



from Anweshanam | The Latest News From India https://ift.tt/2CRRJsX
via IFTTT