Breaking

Wednesday, October 31, 2018

ജെയ്‌ഷെ മുഹമ്മദ് തലവന്റെ അനന്തരവന്‍ ഉള്‍പ്പടെ രണ്ട് ഭീകരരെ വധിച്ചു

പുൽവാമ: പാകിസ്താൻ പിന്തുണയുള്ള കശ്മീരിലെ ഭീകര സംഘടനയായ ജെയ്ഷെ മുഹമ്മദിന് കനത്ത തിരിച്ചടി നൽകി സൈന്യം. ചൊവ്വാഴ്ച നടന്ന ഏറ്റുമുട്ടലിൽ ജെയ്ഷെ മുഹമ്മദ് തലവന്റെ അനന്തരവൻ ഉൾപ്പടെ രണ്ട് ഉന്നത കമാൻഡർമാരെ സുരക്ഷാ സേന കൊലപ്പെടുത്തി. പത്താൻകോട്ട് ആക്രണത്തിന്റെ സൂത്രധാരനും ജെയ്ഷെ മുഹമ്മദ് തലവനുമായ മൗലാന മസൂദ് അസറിന്റെ അനന്തരവൻ മൊഹമ്മദ്ഉസ്മാനാണ് പുൽവാമയിലെ ചങ്കിതാറിൽ നടന്ന ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത്. ഷൗക്കത്ത് അഹമ്മദാണ് സുരക്ഷാസേനയുടെ വെടിയേറ്റ് കൊല്ലപ്പെട്ട മറ്റൊരു ഭീകരൻ. മുഹമ്മദ് ഉസ്മാൻ കൊല്ലപ്പെട്ട വിവരം ജെയ്ഷെ മുഹമ്മദ് സ്ഥിരീകരിച്ചിട്ടുണ്ട്. രഹസ്യവിവരത്തെ തുടർന്ന് പ്രദേശത്ത് തിരച്ചിൽ നടത്തിയ സുരക്ഷാ സേനയ്ക്ക് നേരെ ഭീകരർ നിറയൊഴിക്കുകയായിരുന്നു. തുടർന്ന് നടന്ന ഏറ്റുമുട്ടലലിലാണ് ഉസ്മാനും അഹമ്മദും കൊല്ലപ്പെട്ടതെന്ന് പോലീസ് പറയുന്നു. ഇവരിൽ നിന്ന് യുഎസ് നിർമ്മിത എം4 കാർബൈൻ റൈഫിൾ സുരക്ഷാസേന കണ്ടെടുത്തു. സ്നൈപ്പർ ആക്രമണത്തിന് ഉപയോഗിക്കുന്ന റൈഫിളാണ് ഇത്. കശ്മീരിൽ സുരക്ഷാസേനയ്ക്ക് നേരെ അടുത്തിടെ സ്നൈപ്പർ ആക്രമണം വ്യാപകമായിരുന്നു. ശ്രീനഗറിന് സമീപമുള്ള പന്താ ചൗക്കിൽ ബിഎസ്എഫ് ജവാൻമാർക്ക് നേരെയുണ്ടായ ഭീകരാക്രമണത്തിന് പിന്നാലെയാണ് പുൽവാമയിൽ ഏറ്റുമുട്ടലുണ്ടായത്. ഇതോടെ കഴിഞ്ഞ ഒരാഴ്ചക്കിടെ സുരക്ഷാസേന വധിച്ച ഭീകരരുടെ എണ്ണം 12 ആയി.


from mathrubhumi.latestnews.rssfeed https://ift.tt/2Db4BM1
via IFTTT