Breaking

Wednesday, October 31, 2018

അമേരിക്കയിൽ ജനിച്ചതി​​​ന്റെ പേരിൽ വ്യക്തിക്ക്​ അമേരിക്കൻ പൗരത്വം ലഭ്യമാവുന്ന രീതി അവസാനിപ്പിക്കും:​ ഡോണൾഡ്​ ട്രംപ്

അമേരിക്കയിൽ ജനിച്ചതി​​​ന്റെ പേരിൽ വ്യക്തിക്ക്​ അമേരിക്കൻ പൗരത്വം ലഭ്യമാവുന്ന രീതി അവസാനിപ്പിക്കുമെന്ന് യു.എസ്​ പ്രസിഡൻറ്​ ഡോണൾഡ്​ ട്രംപ്​. പ്രത്യേക ഉത്തരവിലൂടെ നിലവിലെ രീതിക്ക്​ മാറ്റം വരുത്തുമെന്നും ഇതു സംബന്ധിച്ച്​ നിയമകാര്യ കൗൺസിലുമായി ചർച്ച ചെയ്​തിട്ടുണ്ടെന്നും ട്രംപ്​ വ്യക്തമാക്കി. ഒരു മാധ്യമത്തിന്​ അനുവദിച്ച്​ അഭിമുഖത്തിലാണ്​ ട്രംപ്​ തീരുമാനം അറിയിച്ചത്​. 

നിലവിലെ നിയമമനുസരിച്ച്​ യു.എസിൽ ജനി​ച്ച്​ ആ രാജ്യത്ത്​ താമസിക്കാത്തവരും യു.എസ്​ പൗരത്വത്തിന്​ ഉടമകളാണ്​. അനധികൃത കുടിയേറ്റക്കാരുടെ കുഞ്ഞുങ്ങളും ഇത്തരത്തിൽ പൗരത്വത്തിന്​ അർഹരാകുന്നുണ്ട്​. യു.എസിൽ ജനിക്കുന്ന കുഞ്ഞിന്​ 85 വർഷം വരെ മുഴുവൻ ആനുകൂല്യങ്ങൾ സഹിതം പൗരത്വം നൽകുന്ന ​ലോകത്തിലെ ഏക രാഷ്​ട്രം യു.എസ്​ ആണെന്നും ഇൗ വിഡ്ഡിത്തം അവസാനിപ്പിക്കേണ്ടതുണ്ടെന്നും ട്രംപ്​ പറഞ്ഞു.  

ഇതു സംബന്ധിച്ച്​ നിയമകാര്യ കൗൺസിലുമായി ചർച്ച ചെയ്​തിട്ടുണ്ടെന്നും ഒരു ഉത്തരവിലൂടെ ഇൗ രീതി അവസാനിപ്പിക്കാൻ കഴിയുമെന്നാണ്​ കരുതുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. അനധികൃത കുടിയേറ്റത്തിലൂടെ യു.എസിലെത്തുന്നവർ ജന്മം നൽകുന്ന കുഞ്ഞുങ്ങൾക്ക്​ പൗരത്വം ലഭിക്കുന്നത്​ ഇല്ലാതാക്കാൻ കൂടിയാണ്​ ട്രംപി​​​ന്റെ നീക്കം. 



from Anweshanam | The Latest News From India https://ift.tt/2CTl5qP
via IFTTT