അഗളി: ശബരിമല പ്രവേശനത്തിന് ശ്രമിച്ച അധ്യാപിക ബിന്ദു തങ്കം കല്യാണി (ടി.വി. ബിന്ദു) കുട്ടികൾക്കെതിരേ പരാതിയുമായി സ്കൂൾ പ്രിൻസിപ്പലിനെ സമീപിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജ് ക്യാമ്പസിൽനിന്ന് സ്ഥലംമാറ്റം ലഭിച്ചതിനെത്തുടർന്ന് തിങ്കളാഴ്ചയാണ് അഗളി ഗവൺമെന്റ് വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിലെത്തിയത്. തുടർന്ന്, ക്ലാസിലെത്തിയ അധ്യാപികയെ കുട്ടികൾ ശരണംവിളിച്ചാണ് എതിരേറ്റത്. ഇക്കാര്യത്തിൽ ചൊവ്വാഴ്ചരാവിലെ സ്കൂൾ പ്രിൻസിപ്പലിനോട് പരാതി പറഞ്ഞിരുന്നു. എന്നാൽ ചൊവ്വാഴ്ചയും കുട്ടികളുടെ ഭാഗത്തുനിന്ന് ഇതേനടപടി ആവർത്തിച്ചതിനെത്തുടർന്ന് ബിന്ദു സ്കൂൾ പ്രിൻസിപ്പലിന് പരാതി എഴുതിനൽകി. പ്രിൻസിപ്പൽ ഹയർസെക്കൻഡറി വിഭാഗം കുട്ടികളുടെ അസംബ്ളി വിളിച്ചുചേർത്ത് കുട്ടികളെ കാര്യങ്ങൾ പറഞ്ഞ് ബോധ്യപ്പെടുത്തി. അധ്യാപികയും കുട്ടികളും തമ്മിൽ സംസാരിച്ച് പ്രശ്നങ്ങൾ പരിഹരിക്കുകയും ചെയ്തതായി സ്കൂൾ അധികൃതർ അറിയിച്ചു.
from mathrubhumi.latestnews.rssfeed https://ift.tt/2CTCq3g
via
IFTTT