അന്തരിച്ച പ്രശസ്ത വയലിനിസ്റ്റും സംഗീത സംവിധായകനുമായ ബാലഭാസ്കറിന്‍റെ സംസ്കാരം നാളെ തിരുമലയിലെ വീട്ടുവളപ്പില്‍. പോസ്റ്റ് മോർട്ടത്തിന് ശേഷം ബാലഭാസ്കറിന്‍റെ മൃതദേഹം യൂണിവേഴ്സിറ്റി കോളേജിൽ ഇന്ന് പൊതുദർശനത്തിന് വെക്കും. പോസ്റ്റ് മോർട്ട നടപടികൾ പുരോഗമിക്കുകയാണ്.
വാഹനാപകടത്തെത്തുടർന്ന് ചികിത്സയിലായിരുന്ന ബാലഭാസ്കര്‍ ഹൃദയാഘാതത്തെ തുടർന്ന് ഇന്ന് പുലർച്ചെയാണ് മരിച്ചത്. 40 വയസായിരുന്നു. കുടുംബവുമായി ക്ഷേത്ര ദർശനത്തിന് പോയി മടങ്ങുന്ന വഴി കഴിഞ്ഞ ചൊവ്വാഴ്ചയാണ് ബാലഭാസ്കറും കുടുംബവും അപകടത്തിൽ പെട്ടത്. ഏക മകൾ രണ്ട് വയസുകാരി തേജസ്വിനി അപകടത്തിൽ മരിച്ചിരുന്നു. ബാലഭാസ്കറിനൊപ്പം അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ഭാര്യ ലക്ഷ്മിയും വാഹനം ഓടിച്ചിരുന്ന സുഹൃത്ത് അര്‍ജുനും ആശുപത്രിയില്‍ ചികിത്സയിലാണ്.
from Anweshanam | The Latest News From India https://ift.tt/2NZt1xK
via IFTTT