Breaking

Wednesday, October 31, 2018

എസ് വൈ എസ് യൂത്ത് കൗണ്‍സിലിന് നാളെ (വ്യാഴം) തുടക്കം

കോഴിക്കോട്: 'സക്രിയ യൗവ്വനത്തിന് കരുത്താവുക' എന്ന പ്രമേയവുമായി സംസ്ഥാനത്തെ ആറായിരം യൂണിറ്റ് കേന്ദ്രങ്ങളില്‍ സമസ്ത കേരള സുന്നി യുവജന സംഘം (എസ് വൈ എസ്) യൂത്ത് കൗണ്‍സിലുകള്‍ സംഘടിപ്പിക്കുന്നു. സ്റ്റേറ്റ് തല ഉദ്ഘാടനം നവംബര്‍ ഒന്നിന് വ്യാഴാഴ്ച കാസര്‍കോട് ജില്ലയിലെ ബെദിര ടിപ്പുനഗര്‍ യൂണിറ്റില്‍ നടക്കും.
നവംബര്‍ ഒന്നുമുതല്‍ 30 വരെ സംസ്ഥാനത്തെ 6000 യൂണിറ്റുകളില്‍ നടക്കുന്ന യൂത്ത് കൗണ്‍സിലുകളില്‍ അടുത്ത രണ്ട് വര്‍ഷത്തേക്കുള്ള യൂണിറ്റ് ഭാരവാഹികള്‍ ചുമതലയേല്‍ക്കും. സക്രിയ യൗവ്വനത്തിന് കരുത്താവുക എന്ന വിഷയത്തില്‍ പഠനങ്ങളും സംഘടനാ റിപ്പോര്‍ട്ടിന്‍മേല്‍ ചര്‍ച്ചയും നടക്കും. സാന്ത്വനം, സാമൂഹ്യ ക്ഷേമം, ആദര്‍ശം, സന്നദ്ധ സേവനം, വ്യാക്തിത്വ വികസനം തുടങ്ങിയവയിലൂന്നിയാണ് അടുത്ത പ്രവര്‍ത്തന വര്‍ഷം സംഘടന മുന്നോട്ട് വെക്കുന്ന പ്രധാന കര്‍മ പദ്ധതികള്‍. കേരളീയ യുവത്വത്തിന് പുതിയ അജണ്ട നിര്‍ണയിക്കുന്ന കര്‍മ രേഖ യൂത്ത് കൗണ്‍സിലുകളില്‍ അവതരിപ്പിക്കുന്നുണ്ട്.
ഇക്കഴിഞ്ഞ പ്രളയക്കെടുതിക്കെടുതിയില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ മികച്ച സേവനങ്ങള്‍ നല്‍കിയ എസ് വൈ എസ് സാന്ത്വനം വളണ്ടിയര്‍ വിഭാഗത്തെ കൂടുതല്‍ കര്‍മ സജ്ജമാക്കും. പ്രളയത്തില്‍ തകര്‍ന്ന 1000 വീടുകള്‍ നവീകരിക്കുന്ന പ്രവര്‍ത്തനം എസ് വൈ എസിനു കീഴില്‍ നടന്നു വരികയാണ്. സമഗ്ര പരിശീലനം ലഭിച്ച അമ്പതിനായിരം സാന്ത്വനം വളണ്ടിയര്‍മാരെ പുതുതായി നാടിന് സമര്‍പ്പിക്കും. ദുരന്ത നിവാരണത്തിലടക്കം ഇവര്‍ക്ക് പരിശീലനം നല്‍കും. ഗ്രാമങ്ങളിലും നഗരങ്ങളിലും സാന്ത്വന ക്ലബ്ബും സാന്ത്വന കേന്ദ്രവും കൂടുതല്‍ ജനകീയമാക്കും. രോഗികള്‍ക്ക് സൗജന്യമായി മരുന്നുകള്‍ ലഭ്യമാകുന്ന മെഡിക്കല്‍ കാര്‍ഡുകളും ജീവകാരുണ്യ സംരംഭങ്ങളും വിപുലപ്പെടുത്തും.
ഡിസംബര്‍ 20-നകം സര്‍ക്കിള്‍ യൂത്ത് കൗണ്‍സിലുകളും ജനുവരി 15-നകം സോണ്‍ കൗണ്‍സിലുകളും നടക്കും. ജനുവരി 31-നകം മുഴുവന്‍ ജില്ലകളിലും പുതിയ കമ്മറ്റികള്‍ നിലവില്‍ വരും. ഫെബ്രുവരിയിലാണ് പുതിയ സംസ്ഥാന നേതൃത്വം നിലവില്‍ വരിക.
സമസ്ത സെന്‍ററില്‍ ചേര്‍ന്ന സെക്രട്ടറിയേറ്റില്‍ പേരോട് അബ്ദുറഹ്മാന്‍ സഖാഫി അധ്യക്ഷത വഹിച്ചു. മജീദ് കക്കാട്, സയ്യിദ് ത്വാഹ സഖാഫി, മുഹമ്മദ് പറവൂര്‍, റഹ്മത്തുല്ല സഖാഫി, മുഹമ്മദ് സ്വാദിക് സംബന്ധിച്ചു.

https://ift.tt/2OheF77



from Islamic Media Mission I https://ift.tt/2yGSL8i
via IFTTT