Breaking

Wednesday, October 31, 2018

ദക്ഷിണേന്ത്യൻ ദേവസ്വംമന്ത്രിമാരുടെ യോഗം കടകംപള്ളി ഉദ്‌ഘാടനം ചെയ്തു; ശബരിമല വിഷയത്തിൽ എല്ലാ സംസഥാന സർക്കാരുടെയും സഹകരണം വേണം 

തിരുവനന്തപുരം: ശബരിമലയിലെ മണ്ഡല മകരവിളക്ക് തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ചു ചേര്‍ത്ത യോഗം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്‌ഘാടനം നിർവഹിച്ചു. സുപ്രീംകോടതി വിധി നടപ്പാക്കാന്‍ എല്ലാ സംസ്ഥാന സർക്കാരുകളുടെയും സഹകരണം വേണമെന്ന്  കടകംപ്പള്ളി  ആവശ്യപ്പെട്ടു. ഇതിനായി എല്ലാ ഭക്തരുടെയും സഹകരണവും പ്രതീക്ഷിക്കുന്നെന്നും അദ്ദേഹം പറഞ്ഞു. 

യോഗത്തിൽ ദക്ഷിണേന്ത്യന്‍ ദേവസ്വം മന്ത്രിമാർ പങ്കെടുത്തില്ല. ഈ സംസ്ഥാനങ്ങളില്‍ നിന്ന് ഉദ്യോഗസ്ഥർ മാത്രമാണ് യോഗത്തിനെത്തിയത്. മന്ത്രിമാരെത്താത്തതിനാല്‍ മുഖ്യമന്ത്രി ഉദ്ഘാടത്തിന് എത്തില്ലെന്ന് ഓഫീസ്  അറിയിച്ചതിനാലാണ് കടകംപള്ളി ഉദ്‌ഘാടനം നിർവഹിച്ചത്. ഇന്ന് രാവിലെ പത്തരക്ക് തൈക്കാട് ഗസ്റ്റ് ഹൗസിലാണ് യോഗം നടക്കുന്നത്. ഉച്ചവരെ യോഗം തുടരും. യോഗത്തില്‍ നിന്ന് ചീഫ് സെക്രട്ടറിയും പിന്മാറിയിരുന്നു.  

മണ്ഡല തീര്‍ത്ഥാടന കാലവുമായി ബന്ധപ്പെട്ട ക്രമീകരണങ്ങള്‍ യോഗം വിലയിരുത്തി. ദർശനത്തിന് എത്തുന്നവർക്ക് സുരക്ഷിതമായ ക്രമീകരണങ്ങൾ ഒരുക്കുമെന്ന്   ഡിജിപി ലോക്നാഥ് ബഹ്റ പറഞ്ഞു. ഇന്നലെ മാത്രം 35,000 പേർ പൊലീസിന്‍റെ പോർട്ടൽ വഴി ദർശനം മുൻകൂട്ടി ബുക്ക് ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു.



from Anweshanam | The Latest News From India https://ift.tt/2qlS7sm
via IFTTT