Breaking

Wednesday, October 31, 2018

കിട്ടാക്കടം വര്‍ധിച്ചതിന് ഉത്തരവാദി റിസര്‍വ് ബാങ്കെന്ന് അരുണ്‍ ജെയ്റ്റ്‌ലി

ന്യൂഡൽഹി: റിസർവ് ബാങ്കും കേന്ദ്ര സർക്കാരും തമ്മിലുള്ള ശീതസമരം തുറന്ന പോരിലേക്കെത്തിച്ച് ധനകാര്യമന്ത്രി അരുൺ ജെയ്റ്റ്ലി. ബാങ്കുകളുടെ കിട്ടാകടം വർധിച്ചതിന്റെ ഉത്തരവാദിത്വം റിസർവ് ബാങ്കിനാണെന്ന് അരുൺ ജെയ്റ്റ്ലി കുറ്റപ്പെടുത്തി. 2008-14 കാലഘട്ടത്തിൽ സാമ്പത്തിക നില സജീവമാക്കി നിർത്തുന്നതിന് ബാങ്കുകൾ വകതിരിവില്ലാതെ വായ്പ നൽകുമ്പോൾ റിസർവ് ബാങ്ക് നിയന്ത്രിച്ചില്ലെന്നാണ് ജെയ്റ്റ്ലിയുടെ ആക്ഷേപം. ജെയ്റ്റ്ലിയുടെ പ്രസ്താവന ആർബിഐയും കേന്ദ്ര സർക്കാരും തമ്മിലുള്ള തർക്കത്തെ കൂടുതൽ രൂക്ഷമാക്കും. റിസർവ്ബാങ്കിന്റെ സ്വതന്ത്രമായ പ്രവർത്തനാധികാരത്തിൽ കൈകടത്താൻ കേന്ദ്രസർക്കാർ ശ്രമം നടത്തുന്നുവെന്ന് കഴിഞ്ഞ ദിവസം ആർബിഐ ഡെപ്യൂട്ടി ഗവർണർ വിരൽ ആചാര്യ പറഞ്ഞിരുന്നു. ആഗോള സാമ്പത്തിക പ്രതിസന്ധിക്ക് ശേഷം സർക്കാരിന്റെ നിർദേശപ്രകാരം 2008-14 ബാങ്കുകൾ വാതിലുകൾ തുറന്നിട്ട് വകതിരിവില്ലാതെ വായ്പകൾ നൽകി. ഈ സമയത്ത് റിസർവ് ബാങ്കും സർക്കാരും വെവ്വേറെ വഴികളിലായിരുന്നു. റിസർവ് ബാങ്ക് എന്താണ് ചെയ്യുന്നതെന്ന് എനിക്കറിയില്ലായിരുന്നു. ഇതെന്നെ അത്ഭുതപ്പെടുത്തിയിരുന്നുവെന്നും ജെയ്റ്റ്ലി പറഞ്ഞു.


from mathrubhumi.latestnews.rssfeed https://ift.tt/2OWHg6M
via IFTTT