Breaking

Wednesday, October 31, 2018

സ്വാശ്രയ മെഡിക്കൽ പ്രവേശം: ഫീസ് തിരികെ നൽകാനുള്ളത് 394 പേർക്ക്

തിരുവനന്തപുരം: സെപ്റ്റംബർ നാല്, അഞ്ച് തീയതികളിൽ നടന്ന സ്പോട്ട് അലോട്ട്മെന്റിലൂടെയാണ് തൊടുപുഴ അൽ അസ്ഹർ, ഡി.എം. വയനാട്, ഒറ്റപ്പാലം പി.കെ. ദാസ്, വർക്കല എസ്.ആർ. മെഡിക്കൽ കോളജുകളിലെ സീറ്റുകളിലേക്ക് പ്രവേശന പരീക്ഷാ കമ്മിഷണർ പ്രവേശനം നൽകിയത്. അഞ്ചരലക്ഷം രൂപയുടെ വാർഷിക ഫീസ് ഡിമാൻഡ് ഡ്രാഫ്റ്റായാണ് കമ്മിഷണർ ഈടാക്കിയത്. ഇത് പ്രവേശന പരീക്ഷാ കമ്മിഷണറുടെ പേരിലുള്ള അക്കൗണ്ടിലേക്ക് മാറ്റിയിട്ടുണ്ട്. നാല് കോളേജുകളിൽ പ്രവേശം നേടിയവരിൽ 88 പേർ നേരത്തേ ഡി.ഡി. തിരികെവാങ്ങി മറ്റ് കോളജുകളിൽ പ്രവേശനം നേടി. ഡി.ഡി. തിരികെവാങ്ങാതെ മറ്റ് കോഴ്സുകളിൽ ചേർന്നവരുമുണ്ട്. 482 പേരാണ് നാല് കോേളജുകളിൽ പ്രവേശം നേടിയത്. 394 പേർക്കാണ് ഇനി ഫീസ് തിരികെ നൽകാനുള്ളത്. എം.ബി.ബി.എസ്. കോഴ്സിന് ഫീസ് അടച്ചശേഷം ബി.ഡി.എസിലേക്കോ മറ്റ് മെഡിക്കൽ അനുബന്ധ കോഴ്സുകളിലേക്കോ മാറിയ കുട്ടികൾക്ക് അവർ ഒടുവിൽ പ്രവേശം നേടിയ കോഴ്സ് ഫീസ് എടുത്ത് ബാക്കി തുക നൽകും. വിവിധ കാരണങ്ങളാൽ സീറ്റ് ഒഴിവാക്കിപ്പോകുന്നവർക്ക് എല്ലാവർഷവും നവംബർ മുതലാണ് അടച്ച ഫീസ് തിരികെ നൽകുന്നത്.


from mathrubhumi.latestnews.rssfeed https://ift.tt/2PuHDFe
via IFTTT