Breaking

Wednesday, October 31, 2018

പരവൂരില്‍ കണ്ടെത്തിയ മൃതദേഹാവശിഷ്ടം കൊല്ലം കരിക്കോട് സ്വദേശി സോമന്‍ സുരലാലിന്റേത്

പരവൂര്‍: തെക്കുംഭാഗം കാപ്പില്‍ ബീച്ചില്‍ ചാക്കില്‍ കെട്ടി ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ മൃതദേഹാവശിഷ്ടം തിരിച്ചറിഞ്ഞു. 2003ല്‍ ഒമാനില്‍ ഹൃദയാഘാതം മൂലം മരിച്ച പ്രവാസി കൊല്ലം കരിക്കോട് സ്വദേശി സോമന്‍ സുരലാലിന്റേതാണ് മൃതദേഹാവശിഷ്ടമെന്ന് തിരിച്ചറിഞ്ഞതായി പരവൂര്‍ പോലീസ് പറഞ്ഞു. സുരലാലിന്റെ മൃതദേഹം നാട്ടിലെത്തിച്ച് ബന്ധുക്കള്‍ സംസ്‌കരിക്കുകായിരുന്നു.

കഴിഞ്ഞദിവസം ബന്ധുക്കള്‍ വീട് നിര്‍മ്മിക്കാന്‍ പുരയിടം വൃത്തിയാക്കുന്നതിനിടെ മൃതദേഹാവശിഷ്ടം പൊന്തി വരികയായിരുന്നു. തുടര്‍ന്ന് ജോത്സ്യന്റെ നിര്‍ദ്ദേശപ്രകാരമാണ് അവശിഷ്ടം ചാക്കിലാക്കി തിങ്കളാഴ്ച രാത്രി കടലില്‍ ഒഴുക്കാന്‍ കൊണ്ടുവന്നത്. ഈ സമയം സമീപത്ത് ആളുകളെ കണ്ടതിനാല്‍ ചാക്ക് കെട്ട് കടല്‍തീരത്ത് ഉപേക്ഷിക്കുകയുമായിരുന്നു. ജീര്‍ണിച്ച മൃതദേഹം ചാക്കില്‍ കെട്ടി ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത് ദുരൂഹത ഉണര്‍ത്തിയിരുന്നു. സംഭവം വാര്‍ത്തയായതോടെ ബന്ധുക്കള്‍ തന്നെയാണ് വിവരം പോലീസിനോട് തുറന്നു പറഞ്ഞത്. ഇവര്‍ക്കെതിരെ മൃതദേഹത്തോട് അനാദരവ് കാട്ടിയതിന് പരവൂര്‍ പോലീസ് കേസെടുത്തിരിക്കുകയാണ്.
 



from Anweshanam | The Latest News From India https://ift.tt/2CRR6j3
via IFTTT