ന്യൂഡല്‍ഹി: അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് ഇന്ത്യ ഉയര്‍ന്ന നികുതി നിരക്കുകള്‍ ഈടാക്കുന്നുവെന്ന ആരോപണവുമായി വീണ്ടും ഡൊണാള്‍ഡ് ട്രംപ്. ഇന്ത്യ ഉടന്‍ അമേരിക്കയുമായി വ്യാപാര ചര്‍ച്ചകള്‍ തുടങ്ങണമെന്നും ട്രംപ് ആവശ്യപ്പെട്ടു. മെക്സിക്കോ, കാനഡ, അമേരിക്ക എന്നീ രാജ്യങ്ങളുമായുള്ള വ്യാപാര കരാര്‍ പ്രഖ്യാപിച്ച വാര്‍ത്താ സമ്മേളനത്തിലായിരുന്നു ട്രംപ് ഇക്കാര്യം പറഞ്ഞത്.
അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് ഇന്ത്യ ഉയര്‍ന്ന നികുതി ഈടാക്കുന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള സന്തുഷ്ടി നിലനിര്‍ത്താന്‍ പ്രാഥമികമായി വേണ്ടത് വ്യാപാര കരാറാണെന്നും ട്രംപ് പറഞ്ഞു. ഇന്ത്യയെ കൂടാതെ ചൈന, യൂറോപ്യന്‍ യൂണിയന്‍, ജപ്പാന്‍ എന്നിവരുമായുള്ള വ്യാപാര ചര്‍ച്ചകളെ കുറിച്ചും അദ്ദേഹം പത്രസമ്മേളനത്തില്‍ താത്പര്യം പ്രകടിപ്പിച്ചു.
'താരിഫ് കിംഗ്' എന്നാണ് ഇന്ത്യ അമിത നികുതി ഈടാക്കുന്നതിനെ വിമര്‍ശിച്ച് കൊണ്ട് ട്രംപ് വിശേഷിപ്പിച്ചത്. ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്ക് സമാനമായ നികുതി നിരക്ക് അമേരിക്ക ഈടാക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
from Anweshanam | The Latest News From India https://ift.tt/2NZta4g
via IFTTT