മുംബൈ: ഗാന്ധിജയന്തിദിനത്തില്‍ തീവണ്ടികളിലും സ്റ്റേഷനുകളിലും റെയില്‍വേ സ്ഥാപനങ്ങളിലും സസ്യാഹാരം മാത്രം വിളമ്പാന്‍ റെയില്‍വേ മന്ത്രാലയത്തിന്റെ നിര്‍ദേശം. ആദ്യമായാണ് ഇത്തരത്തില്‍ ഒരു നിര്‍ദേശം റെയില്‍വേ സോണല്‍ മേധാവികള്‍ക്കും തീവണ്ടികളില്‍ ഭക്ഷണം നല്‍കുന്ന ഐ.ആര്‍.സി.ടി.സി.ക്കും ലഭിക്കുന്നത്.
മാംസാഹാരം മാത്രം വിളമ്പുന്ന ഒട്ടേറെ സ്റ്റാളുകള്‍ പല റെയില്‍വേ സ്റ്റേഷനുകളിലുമുണ്ട്. നിര്‍ദേശം നടപ്പിലാക്കിയാല്‍ ഒരു ദിവസം ഇവ അടച്ചിടേണ്ട അവസ്ഥയും വരും. ഇവര്‍ക്ക് പുറമേ യാത്രക്കാരുടെ ഭാഗത്തുനിന്ന് പ്രതിഷേധമുയരുകയുണ്ടായി. ഇതേത്തുടര്‍ന്നാണ് മാംസാഹാരം വിളമ്പാനുള്ള അനുമതി ചിലര്‍ക്ക് വാക്കാല്‍ ലഭിച്ചത്. എന്നാല്‍, നേരത്തേ ഇറക്കിയ വിജ്ഞാപനം റദ്ദാക്കാന്‍ റെയില്‍വേ തയ്യാറായിട്ടുമില്ല.
മുംബൈയില്‍നിന്ന് പുറപ്പെട്ട ദീര്‍ഘദൂര വണ്ടികളിലെല്ലാം സസ്യാഹാരം മാത്രമേ വിളമ്പാവൂ എന്ന നിര്‍ദേശം കരാറുകാര്‍ക്ക് നല്‍കിയതായി ഐ.ആര്‍.സി.ടി.സി. ഉദ്യോഗസ്ഥര്‍ പറഞ്ഞു. എന്നാല്‍, ചിലയിടങ്ങളില്‍ ഈ വിജ്ഞാപനം റദ്ദാക്കിയിട്ടുണ്ടെന്നാണ് അറിവെന്നും അവര്‍ അറിയിച്ചു.
ഡല്‍ഹിയില്‍ ഐ.ആര്‍.സി.ടി.സി. ഓഫീസില്‍ അന്വേഷിച്ചപ്പോള്‍ ആവശ്യമെങ്കില്‍ മാംസാഹാരം വിളമ്പിക്കോളൂ എന്ന നിര്‍ദേശം വാക്കാല്‍ കിട്ടിയെന്നാണ് കേരളത്തിലെ ഐ.ആര്‍.സി.ടി.സി. കരാറുകാരന്‍ പറഞ്ഞത്.
2019-ല്‍ പുതിയ സര്‍ക്കാര്‍ വരാനിരിക്കെ 2020 വരെ ഗാന്ധി ജയന്തിദിനം സസ്യാഹാര ദിനമാക്കണമെന്ന് റെയില്‍വേക്ക് എങ്ങനെ നിര്‍ദേശിക്കാന്‍ കഴിയുമെന്ന ചോദ്യവും ഉയരുന്നുണ്ട്.
ഗാന്ധിജയന്തി സസ്യാഹാരദിനമായി ആഘോഷിക്കണമെന്നാണ് റെയില്‍വേയുടെ നിര്‍ദേശം. അതിനാല്‍ മുംബൈയില്‍നിന്ന് പുറപ്പെടുന്ന എല്ലാ വണ്ടികളിലും സസ്യാഹാരം മാത്രമേ അന്ന് വിളമ്പാന്‍ പാടുള്ളൂ എന്ന കര്‍ശനനിര്‍ദേശം എല്ലാ ഐ.ആര്‍.സി.ടി.സി. കരാറുകാര്‍ക്കും നല്‍കിയിട്ടുണ്ട്
from Anweshanam | The Latest News From India https://ift.tt/2NUayCC
via IFTTT