കൊച്ചി: രാജ്യത്ത് വിലക്കയറ്റത്തിന്റെ സൂചന നൽകിക്കൊണ്ട് ചില്ലറവില അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം ജൂണിൽ അഞ്ചുശതമാനമായി ഉയർന്നു. അഞ്ചുമാസത്തിനിടയിലെ ഏറ്റവും ഉയർന്ന വിലയാണിത്. ഉപഭോക്തൃ വിലസൂചിക മേയിൽ 4.87 ശതമാനമായിരുന്നു. 2017 ജൂണിൽ 1.46 ശതമാനവും. 2018 ജനുവരിയിലെ 5.07 ശതമാനത്തിന് ശേഷമുള്ള ഏറ്റവും ഉയർന്ന നിലയാണ് ഇപ്പോൾ. ഭക്ഷ്യവിലപ്പെരുപ്പം 2.91 ശതമാനം മാത്രമാണ്. മേയിൽ ഇത് 3.1 ശതമാനമായിരുന്നു. എന്നാൽ, ഇന്ധനവിലക്കയറ്റം 5.8 ശതമാനത്തിൽനിന്ന് 7.14 ശതമാനമായി ഉയർന്നു. വിലക്കയറ്റം നാലുശതമാനത്തിൽ നിയന്ത്രിച്ചുനിർത്താനാണ് കേന്ദ്ര സർക്കാർ റിസർവ് ബാങ്കിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഇത് പരമാവധി രണ്ടുശതമാനം കൂടുകയോ കുറയുകയോ ചെയ്യാം. ഇന്ധനവില വൻതോതിൽ ഉയർന്നതാണ് വിലക്കയറ്റത്തിന് വഴിവെച്ചത്. വിലക്കയറ്റം ഉയർന്നുനിൽക്കുന്ന സാഹചര്യത്തിൽ ഈമാസം നടക്കുന്ന റിസർവ് ബാങ്കിന്റെ വായ്പാനയ അവലോകനത്തിൽ പലിശനിരക്ക് അപ്രതീക്ഷിതമായി കൂട്ടുമോ എന്ന ആശങ്കയുണ്ട്.
from mathrubhumi.latestnews.rssfeed https://ift.tt/2LchNAi
via
IFTTT