തൃശ്ശൂർ: പിടികിട്ടാപ്പുള്ളികളെ ഹാജരാക്കാത്തതിനാൽ കേരളത്തിലെ കോടതികളിൽ കെട്ടിക്കിടക്കുന്നത് 1,47,266 കേസുകൾ. കേസുകൾ വൈകിയതു സംബന്ധിച്ച് നൽകിയ സ്വകാര്യ ഹർജിയിൽ ഹൈക്കോടതി ശേഖരിച്ച കണക്കാണിത്. 20 വർഷംവരെ പഴക്കമുള്ള കേസുകൾ ഇവയിലുണ്ട്. എൽ.പി. (ലോങ് പെന്റിങ്) കേസുകൾ എന്നറിയപ്പെടുന്ന ഇവ പെട്ടെന്നു തീർക്കാനുള്ള നിർദേശങ്ങളും കോടതി പുറപ്പെടുവിച്ചു. സംസ്ഥാനത്തെ മജിസ്ട്രറ്റ് കോടതികളിൽ 1,44,428, സെഷൻസ് കോടതികളിൽ 2838 എന്നിങ്ങനെയാണ് കെട്ടിക്കിടക്കുന്ന കേസുകളുടെ എണ്ണം. കൂടുതൽ തിരുവനന്തപുരത്താണ് (21,495). എറണാകുളം (20,401), തൃശ്ശൂർ (17,491) എന്നിവയാണ് രണ്ടും മൂന്നും സ്ഥാനത്ത്. സാക്ഷിയെ ഹാജരാക്കാൻ വൈകുന്നുവെന്ന ആലുവ സ്വദേശി ഹംസയുടെ പരാതിയിൽ ജസ്റ്റിസ് എ. ഹരിപ്രസാദാണ് കെട്ടിക്കിടക്കുന്ന എൽ.പി. കേസുകളുടെ വിവരങ്ങൾ ശേഖരിച്ചത്. 2018 ഏപ്രിൽ 13-നുവന്ന വിധിയിൽ മാർച്ച് വരെയുള്ള വിവരങ്ങളാണുള്ളത്. കേസിൽ എതിർകക്ഷിയായ സംസ്ഥാന പോലീസ് മേധാവി ഇതിന് സ്വീകരിക്കേണ്ട നടപടികൾ സർക്കുലറായി കോടതിയിൽ സമർപ്പിച്ചു. പിടികിട്ടാപ്പുള്ളികൾ സമൻസ്, വാറണ്ട് എന്നിവ അയച്ചിട്ടും ഹാജരാകാതിരിക്കുമ്പോഴാണ് പ്രതിയെ കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കുന്നത്. ലോങ് പെന്റിങ് കേസായി ഇതു മാറുന്നതും ഇതിനുശേഷം. ഇത്തരം കേസുകൾ അന്വേഷിക്കുന്നതിനുള്ള എൽ.പി. സ്ക്വാഡ് പ്രവർത്തനം മിക്കയിടത്തും നിലച്ചു. സർക്കുലറിലെ നിർദേശങ്ങൾ എല്ലാ പോലീസ് സ്റ്റേഷനുകളിലും പ്രോസിക്യൂഷൻ കോ-ഓർഡിനേഷൻ വിങ് (പി.സി.ഡബ്ല്യു.) രൂപവത്കരിക്കണം. ഒരു എസ്.ഐ.യുടെ നേതൃത്വത്തിൽ നാലോ അഞ്ചോ പോലീസുകാർ ഉൾപ്പെട്ടതായിരിക്കണം ഇത്. ലോങ് പെന്റിങ് കേസുകൾക്കായി പ്രത്യേക രജിസ്റ്റർ സൂക്ഷിക്കണം. എസ്.ഐ., സി.ഐ., ഡിവൈ.എസ്.പി. എന്നിവർ സമൻസ് കൃത്യമായി നൽകുന്നുവെന്നുറപ്പാക്കണം. സാക്ഷികളുടെയും കുറ്റവാളികളുടെയും ഫോൺ, ആധാർനമ്പർ, പാൻകാർഡ് നമ്പർ എന്നിവ കേസ് ഡയറിയിൽ എഴുതിവെക്കണം. വിലാസത്തിലെ തിരുത്തലുകൾ കോടതിയെ അറിയിക്കണം കെട്ടിക്കിടക്കുന്ന കേസുകളുടെ എണ്ണം പ്രിൻസിപ്പിൽ സെഷൻ കോടതി സെഷൻസ് കോടതി മജിസ്ട്രേറ്റ് കോടതി തിരുവനന്തപുരം 589 20,906 കൊല്ലം 537 14,519 പത്തനംതിട്ട 99 6685 കോട്ടയം 64 10,028 ആലപ്പുഴ 116 6835 തൊടുപുഴ 146 4848 എറണാകുളം 130 20,271 തൃശ്ശൂർ 206 17,285 പാലക്കാട് 136 6154 കോഴിക്കോട് 302 12,989 മഞ്ചേരി 156 10,430 കല്പറ്റ 48 2609 തലശ്ശേരി 151 7487 കാസർകോട് 158 3382
from mathrubhumi.latestnews.rssfeed https://ift.tt/2Le4eR9
via
IFTTT