Breaking

Monday, September 6, 2021

ബ്രസീല്‍ Vs അര്‍ജന്റീന ലോകകപ്പ് യോഗ്യതാ മത്സരം നിര്‍ത്തിവെച്ചു

സാവോ പോളോ: ബ്രസീൽ അർജന്റീന ലോകകപ്പ് യോഗ്യതാ മത്സരം നിർത്തിവെച്ചു. അർജന്റീനയുടെ നാല് താരങ്ങൾ കോവിഡ് പ്രോട്ടോക്കോൾ പാലിച്ചില്ലെന്ന പരാതിയെതുടർന്നാണ് മത്സരം നിർത്തിവെച്ചത്. മാർട്ടിനെസ്, ലോ സെൽസോ, റൊമേറോ, എമി ബ്യൂണ്ടിയ എന്നിവർക്കെതിരേയാണ് പരാതി ഉയർന്നത്.ബ്രസീൽ ആരോഗ്യമന്ത്രാലയം അധികൃതർ ഗ്രൗണ്ടിലിറങ്ങി യുകെയിൽ നിന്നെത്തിയ താരങ്ങൾ ഗ്രൗണ്ട് വിടണമെന്ന് ആവശ്യപ്പെട്ടു. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ കളിക്കുന്ന താരങ്ങൾ അർജന്റീനയ്ക്ക് വേണ്ടി കളത്തിലിറങ്ങിയെന്നും ഇവർ ക്വാറന്റൈൻ നിയമം പാലിച്ചില്ല എന്നതാണ് അർജന്റീനിയൻതാരങ്ങളെ ഒഴിവാക്കാൻ ഉള്ള കാരണമായി ബ്രസീൽ ആരോഗ്യ മന്ത്രാലയം പറയുന്നത്. Video of World Cup qualifier being stopped in Brazil over English-based Argentina players' quarantine status with health officials going on the pitch pic.twitter.com/vKFvcdIycG — Rob Harris (@RobHarris) September 5, 2021


from mathrubhumi.latestnews.rssfeed https://ift.tt/38NlhGQ
via IFTTT