Breaking

Sunday, September 5, 2021

സ്ഥലംമാറി പോകുന്നതിന് തൊട്ടുമുമ്പ് കണ്ണൂരിന്റെ മരുമകനായി മാറി കളക്ടര്‍

കണ്ണൂർ: കളക്ടർ ടി.വി.സുഭാഷ് വിവാഹിതനായി. കണ്ണൂർ മൗവ്വഞ്ചേരി സ്വദേശിനി ഡോ. കെ.വി.ശ്രുതിയാണ് വധു. ലളിതമായ ചടങ്ങുകളോടെ കണ്ണൂർ പയ്യാമ്പലം മാസ്കോട്ട് ഹോട്ടലിലായിരുന്നു വിവാഹം. കളക്ടർ സ്ഥലംമാറി പോകും മുമ്പെയാണ് കണ്ണൂരിന്റെ മരുമകനായത്. തൃശ്ശൂർ സ്വദേശിയായ ടി.വി.സുഭാഷ് ഗായകനും കൂടിയാണ്. പി.ആർ.ഡി. ഡയരക്ടറായിരുന്ന സുഭാഷ് 2019-ലാണ് കണ്ണൂർ കളക്ടറായി ചുമതലയേറ്റത്. കൃഷിവകുപ്പ് ഡയരക്ടറായിട്ടാണ് പുതിയ ചുമതല. മൗവ്വഞ്ചേരി സാത്വികത്തിൽ ഷൈലജയുടെയും പരേതനായ വത്സരാജിന്റെയും മകളാണ് കോഴിക്കോട് സി.ഡബ്ല്യു.ആർ.ഡി.എമ്മിലെ സയന്റിസ്റ്റായ ഡോ. ശ്രുതി. തൃശ്ശൂർ ചേവൂരിലെ വേലായുധൻ-സുഭദ്ര ദമ്പതിമാരുടെ മകനാണ് ടി.വി.സുഭാഷ്.


from mathrubhumi.latestnews.rssfeed https://ift.tt/2Vfvdpx
via IFTTT